Connect with us
Malayali Express

Malayali Express

കോവിഡ് വ്യാപനം; സംസ്ഥാനങ്ങളിലേക്ക് വീണ്ടും കേന്ദ്രസംഘം എത്തുന്നു

INDIA

കോവിഡ് വ്യാപനം; സംസ്ഥാനങ്ങളിലേക്ക് വീണ്ടും കേന്ദ്രസംഘം എത്തുന്നു

Published

on

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് പഠിക്കാന്‍ 50 ഉന്നതതല വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ ടകേന്ദ്ര സംഘം സന്ദര്‍ശിക്കും. സംസ്ഥാന സര്‍ക്കാരുകള്‍ രോഗവ്യാപനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കണം.

കഴിഞ്ഞ ദിവസം രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരുന്നു. എന്നാല്‍ 24 മണിക്കൂറിനിടെ 96,982 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 446 ആളുകളാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളും ഉള്ളത്. സംസ്ഥാനത്തെ രോഗവ്യാപനത്തോതും മരണനിരക്കും ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യു. ഈ മാസം മുപ്പതുവരെ നിയന്ത്രണം തുടരുമെന്നും സംസ്ഥാന ഭരണകൂടം അറിയിച്ചു. മഹാരാഷ്ട്രയില്‍ ഞായറാഴ്ചകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആളുകള്‍ക്ക് കൂട്ടംകൂടുന്നതിനടക്കം വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്കു കടക്കേണ്ടിവരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറയിപ്പു നല്‍കുന്നുണ്ട്.

Continue Reading

Latest News