Connect with us
Malayali Express

Malayali Express

എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ ; സംസഥാനങ്ങളുടെ ആവശ്യം തള്ളി കേന്ദ്രം

INDIA

എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ ; സംസഥാനങ്ങളുടെ ആവശ്യം തള്ളി കേന്ദ്രം

Published

on

എല്ലാവര്‍ക്കും കൊറോണ വാക്‌സിനേഷന്‍ നല്‍കണമെന്ന രണ്ട് മുഖ്യമന്ത്രിമാരുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. രോഗം വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും നല്‍കണമെന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണമുണ്ടായിരുന്നു. തുടര്‍ന്ന് മുംബൈയിലെ കുടിയേറ്റ ജോലിക്കാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു എന്ന വാര്‍ത്തകളും വന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. മഹാരാഷ്ട്രയിലും ദില്ലിയിലും രോഗം വ്യാപിക്കുകയാണ്. രണ്ടിടത്തും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

45 വയസിന് മുകളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശമുള്ളത്. വാക്സിന്‍ സ്വീകരിക്കുന്നതിനുള്ള പ്രായപരിധിയില്‍ ഇളവ് വരുത്തുകയും, വിതരണത്തിനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കുകയും ചെയ്താല്‍ മൂന്ന് മാസത്തിനുള്ളില്‍ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കാന്‍ കഴിയുമെന്ന് കെജ്രിവാള്‍ കേന്ദ്രത്തിനയച്ച കത്തില്‍ പറഞ്ഞിരുന്നു. അത് അംഗീകരിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

രോഗ വ്യാപനം തടയുന്നതിനാണ് മുന്‍ഗണന എന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. 45 വയസിന് താഴെയുള്ളവര്‍ക്ക് ഒരു രാജ്യത്തും കൊറോണ വാക്‌സിന്‍ നല്‍കിയിട്ടില്ല. ഇന്ത്യയും നല്‍കാന്‍ ഇപ്പോള്‍ പദ്ധതിയിടുന്നില്ല. ആവശ്യമുള്ളപ്പോള്‍ ഉചിതമായ തീരുമാനം എടുക്കും. 45ന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതെന്നും ശക്തമായ മുന്‍കരുതല്‍ നടപടികളും ജാഗ്രതയുമാണ് ആവശ്യമെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു.

Continue Reading

Latest News