OBITUARY
ഹൃദയ സ്തംഭനം മൂലം മരിച്ച സോളമന് മാത്യുവിന്റെ സംസ്കാരം ഏപ്രില്‍ 11-ന് ഡേവിയിലുള്ള ഫോറെസ്റ്റ ലോണ്‍ സെമിത്തേരിയില്‍

സൗത്ത് ഫ്ളോറിഡ: കേരള യാത്രക്കിടെ ഹൃദയ സ്തംഭനം മൂലം മരിച്ച സോളമന് മാത്യുവി (54) ന്റെ സംസ്കാരം ഏപ്രില്‍ 11-നു സൗത്ത് ഫ്ളോറിഡ പാമ്പനോ ബീച്ച് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോസ് പള്ളിയിലെ (109 SE Tenth Ave, Pompano Beach, FL 33060) ശുശ്രൂഷക്ക് ശേഷം ഡേവിയിലുള്ള ഫോറെസ്റ്റ ലോണ്‍ (Forest Lawn Memorial Gardens, 2401 Davie Rd, Davie, FL 33317) സെമിത്തേരിയില്‍ വച്ച് നടത്തുന്നതാണ്. ഏപ്രില്‍ 9-നു വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ 9:30 വരെ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോസ് പള്ളിയില്‍ പൊതു ദര്‍ശനം നടത്തും. പന്തളം ചരുവില്‍ സോളമന് വില്ലയില്‍ പരേതരായ സി.കെ മത്തായികുട്ടിയുടെയും മേരിക്കുട്ടിയുടെയും മകനാണു സോളമന് മാത്യു. ചന്ദനപ്പള്ളി പത്തിശേരില്‍ കുടുംബാംഗമായ ആനി മാത്യു ആണ് ഭാര്യ. ഹാന, റേച്ചല്‍, നിസ്സി എന്നിവര്‍ മക്കളാണ്. ഷെര്‍ലി ഫിലിപ്, ഷീലാ രാജന്കുട്ടി എന്നിവര്‍ സഹോദരികള്‍. സൗത്ത് ഫ്ളോറിഡയിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ വ്യക്ത്തി മുദ്ര പതിപ്പിച്ചിട്ടുള്ള ആളുമായിരുന്നു സോളമന്. പാമ്പനോ ബീച്ച് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോസ് പള്ളി വാങ്ങുന്നതിലും പുനര്‍ നിര്‍മാണത്തിലും നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള സഭാ സ്നേഹി കൂടിയാണ് പരേതന്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍ പന്തിയില്‍ നിന്നിരുന്ന സോളമന്റെ നിര്യാണം സഭക്കും സമൂഹത്തിനും ഒരു തീരാ നഷ്ടമാണ്.
-
KERALA7 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA7 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA7 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA7 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA7 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA7 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA8 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA8 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്