Connect with us
Malayali Express

Malayali Express

ഒമാനില്‍ പ്രതിദിന കോവിഡ് മരണ നിരക്കില്‍ വര്‍ധനവ്

GULF

ഒമാനില്‍ പ്രതിദിന കോവിഡ് മരണ നിരക്കില്‍ വര്‍ധനവ്

Published

on

ഒമാനില്‍ 3,139 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. മൂന്ന് ദിവസത്തെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,63,157 ആയി. 31 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ 72 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. ആകെ 1,712 പേര്‍ക്കാണ് ഒമാനില്‍ ഇതുവരെ കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്.

2,038 പേര്‍ കൂടി 72 മണിക്കൂറിനിടെ രോഗമുക്തി നേടി. 1,46,677 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News