GULF
ഒരാഴ്ചക്കുള്ളില്‍ സൗദിയില്‍ 1782 നിയമലംഘനം റിപ്പോര്‍ട്ട് ചെയ്തതായി തൊഴില്‍ മന്ത്രാലയം

റിയാദ്: മാര്‍ച്ച് 25 മുതല്‍ 31 വരെ സൗദിയിലെ വിവിധ മേഖലയില്‍ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 1782 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സ്വകാര്യ തൊഴില്‍ മേഖലയില്‍ തൊഴില്‍ വ്യവസ്ഥകള്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍വേണ്ടി കഴിഞ്ഞയാഴ്ച 17,050 പരിശോധനകള്‍ നടത്തിയതിലാണ് ഇത്രയും ചട്ട ലംഘനങ്ങള്‍ കണ്ടെത്തിയത്. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചായിരുന്നു പരിശോധനകളെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിവിധ മാധ്യമങ്ങള്‍ വഴി മന്ത്രാലയത്തിന് 1004 റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിെന്റ അടിസ്ഥാനത്തില്‍ അവകൂടി പരിശോധനയുടെ പരിധിയില്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി. 1782 തൊഴില്നിയമലംഘനങ്ങള്ക്കു പുറമെ 186 ആരോഗ്യമുന്‍കരുതല്‍ നടപടികളുടെ ലംഘനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനവേളയില്‍ 2145 സ്ഥാപന ഉടമകള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയതായും മന്ത്രാലയം അറിയിച്ചു. തൊഴില്‍ നിയമങ്ങളും കോവിഡ് പ്രതിരോധ ചട്ടങ്ങളും എല്ലാവരും പാലിക്കുന്നത് ഉറപ്പുവരുത്താന്‍ വ്യാപകമായ പരിശോധന കാമ്ബയിന് തുടരുമെന്നും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 19911 എന്ന നമ്ബറില്‍ വിളിച്ചറിയിക്കുകയോ ma3an-lil-rasd എന്ന ഓണ്‍ലൈന്‍ ആപ് വഴി പരാതി റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്യണമെന്ന് മന്ത്രാലയം പൊതുജങ്ങളെ അറിയിച്ചു.
-
KERALA9 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA9 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA9 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA9 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA9 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA9 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA9 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA9 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്