Connect with us
Malayali Express

Malayali Express

ബഹ്റൈനില്‍ കോവിഡ് ബാധിതരുടെ എണ്ണം 8609 ആയി

GULF

ബഹ്റൈനില്‍ കോവിഡ് ബാധിതരുടെ എണ്ണം 8609 ആയി

Published

on

ബഹ്‌റൈനില്‍ 871 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 249 പേര്‍ പ്രവാസി തൊഴിലാളികളും 22 പേര്‍ യാത്രക്കാരുമാണ്. മറ്റ് 600 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8609 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 873 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 1,35,315 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. നാല് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചതോടെ ആകെ 521 കോവിഡ് മരണങ്ങളായി. അതേസമയം 55 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ 17280 പുതുതായി കോവിഡ് പരിശോധന നടത്തി. 5.04 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News