Connect with us
Malayali Express

Malayali Express

കാനഡയില്‍ അസ്‌ട്രാസെനക കോവിഡ് വാക്സിന്‍ ഉപയോഗം നിര്‍ത്തി വച്ചു

EUROPE

കാനഡയില്‍ അസ്‌ട്രാസെനക കോവിഡ് വാക്സിന്‍ ഉപയോഗം നിര്‍ത്തി വച്ചു

Published

on

കാനഡയില്‍ അസ്‌ട്രാസെനക കോവിഡ് വാക്സിന്‍ ഉപയോഗം നിര്‍ത്തി വച്ചു.വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ ചിലരില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യതയുണ്ടെന്ന മെഡിക്കല്‍ ഉപദേശക സമിതിയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.

ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട , ഒന്റാറിയോ, ക്യൂബെക്ക്,എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. യൂറോപ്പില്‍ അസ്‌ട്രാസെനകയുടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ട പിടിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

ഇതോടെ പല രാജ്യങ്ങളും അസ്‌ട്രാസെനക വാക്സിന്‍ വിതരണം കുറച്ച്‌ ദിവസത്തേക്ക് നിര്‍ത്തിവെച്ചെങ്കിലും വാക്സിന്‍ സുരക്ഷിതമാണെന്ന ലോകാരോഗ്യ സംഘടനയുടെ ഉറപ്പിനെത്തുടര്‍ന്ന് പിന്നീട് പുനരാംഭിച്ചിരുന്നു.

Continue Reading

Latest News