EUROPE
കോവിഡിനെ നേരിടാന്‍ ഐക്യ ആഹ്വാനവുമായി മെര്‍ക്കല്‍

ജോസ് കുമ്പിളുവേലിൽ
ബര്‍ലിന്‍∙ രാജ്യത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഈസ്റ്റര്‍ സമയത്ത് ഇളവ് നല്കുന്ന കാര്യത്തില്‍ 16 സ്റ്റേറ്റ് പ്രീമിയര്‍മാരെ അനുനയിപ്പിക്കാന്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിനു സാധിച്ചു. എന്നാല്‍, കോവിഡിനെ നേരിടാനുള്ള നടപടികളില്‍ ഒറ്റക്കെട്ടായി നില്ക്കുക ഇനിയങ്ങോട്ട് എളുപ്പമായിരിക്കില്ലെന്നാണു വിലയിരുത്തല്‍.
രാജ്യം മെല്ലെ പൊതുതിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. സെപ്റ്റംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ വിവിധ പാര്‍ട്ടികള്‍ ആരംഭിച്ചു കഴിഞ്ഞു. പല സ്റ്റേറ്റുകളിലും പ്രതിപക്ഷ കക്ഷികള്‍ക്കാണ് ആധിപത്യം. ഭരണ മുന്നണിയില്‍ തന്നെ പരമ്പരാഗത പ്രതിപക്ഷമായ എസ്പിഡിയുടെ സാന്നിധ്യം വെല്ലുവിളിയാണ്.
കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ കാരണമാണു നേരത്തെ കൈവരിച്ച നേട്ടങ്ങള്‍ നഷ്ടപ്പെട്ടതെന്നാണ് ഇപ്പോള്‍ ചാന്‍സലറുടെ വിലയിരുത്തല്‍. ഇതിനെതിരേ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ സ്റേററ്റുകള്‍ ഒറ്റക്കെട്ടായിരുന്നെങ്കിലും ഈസ്ററര് ഇളവുകള്‍ സംബന്ധിച്ച് അഭിപ്രായവ്യത്യാസം ശക്തമായിരുന്നു.
മഹാമാരി പടര്‍ന്നുപിടിച്ച ആദ്യ മാസങ്ങളില്‍ ഏറെ പ്രശംസിക്കപ്പെട്ട ജര്‍മന്‍ മാതൃക ഇപ്പോള്‍ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. വാക്സീന് വിതരണത്തിലെ പോരായ്മകളും സര്‍ക്കാരിനെ കുഴപ്പത്തിലാക്കുന്നു. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നത് ഭരണകക്ഷിയുടെ സാധ്യതകളെ തന്നെ ബാധിക്കുമെന്നാണു നേതാക്കളുടെ ആശങ്ക.
-
KERALA8 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA8 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA8 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA8 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA8 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA8 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA9 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA9 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്