Connect with us
Malayali Express

Malayali Express

നാട്ടിൽ പോകാനുള്ള മലയാളികളുടെ കാത്തിരിപ്പ് നീളും, രാജ്യാന്തര വിമാനങ്ങൾക്കുള്ള വിലക്ക് നീട്ടി

EUROPE

നാട്ടിൽ പോകാനുള്ള മലയാളികളുടെ കാത്തിരിപ്പ് നീളും, രാജ്യാന്തര വിമാനങ്ങൾക്കുള്ള വിലക്ക് നീട്ടി

Published

on


ടോമി വട്ടവനാൽ

ലണ്ടൻ∙ രാജ്യാന്തര പാസഞ്ചർ വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി. നേരത്തെ മാർച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന വിലക്കാണ് ഏപ്രിൽ 30 വരെ ഒരു മാസത്തേക്കു കൂടി നീട്ടിയിരിക്കുന്നത്. എന്നാൽ, എയർ ബബിൾ കരാർ നിലവിലുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ തുടരും. കാർഗോ വിമാനങ്ങൾക്കും സ്പെഷൽ പെർമിറ്റ് സർവീസുകൾക്കും വിലക്കു ബാധകമാകില്ല.

ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇതു സംബന്ധിച്ച സർക്കുലർ ഇറക്കിയത്. കഴിഞ്ഞവർഷം മാർച്ച് 25നായിരുന്നു കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ രാജ്യാന്തര പാസഞ്ചർ സർവീസുകൾക്കു വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് അവശ്യ യാത്രകൾക്കായി വന്ദേഭാരത് മിഷന്റെ പ്രത്യേക സർവീസുകളും തിരഞ്ഞെടുക്കപ്പെട്ട 18 രാജ്യങ്ങളിലേക്ക് എയർബബിൾ സംവിധാനവും ഏർപ്പെടുത്തുകയായിരുന്നു.
അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, കാനഡ, ബംഗ്ലദേശ്, മാലദ്വീപ്, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് എയർ ബബിൾ സംവിധാനം നിലവിലുള്ളത്. ബ്രിട്ടനിൽ നിന്നും വന്ദേഭാരത് മിഷനിൽ പെടുത്തി ഒരുഘട്ടത്തിൽ കൊച്ചി ഉൾപ്പെടെ ഒൻപതു നഗരങ്ങളിലേക്ക് എയർ ഇന്ത്യയുടെ പ്രത്യേക സർവീസ് ആരംഭിച്ചെങ്കിലും പിന്നീടിത് മുംബൈ, ഡൽഹി, ബാംഗ്ലൂർ നഗരങ്ങളിലേക്കു മാത്രമായി ചുരുക്കി. ഏപ്രിൽ 30 വരെ ഈ സ്ഥിതി തന്നെ തുടരും. കൊച്ചിയിലേക്കു നേരിട്ടുള്ള സർവീസിനും മിഡിൽ ഈസ്റ്റ് വഴി കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള ട്രാൻസിറ്റ് സർവീസുകൾക്കും ഇനിയും ബ്രിട്ടനിലെ മലയാളികൾ ഏറെ കാത്തിരിക്കണമെന്നു ചുരുക്കം.

Continue Reading

Latest News