EUROPE
റോം നഗരത്തിൽ 2500 വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കും; വായൂമലിനീകരണം തടയുക ലക്ഷ്യം

വിപിൻ ജോസ് അർത്തുങ്കൽ
റോം∙ നഗരത്തിൽ വൻതോതിൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാനുള്ള ബൃഹത്തായ പദ്ധതിയുമായി അധികൃതർ. ഈ വർഷം അവസാനത്തോടെ റോമാ നഗരത്തിലുടനീളം 2500 പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യമെന്നു മേയർ വിർജീനിയ റെജ്ജി പറഞ്ഞു.
1.4 മില്യൺ യൂറോ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനു പുറമേ നിലവിലുള്ളവയുടെ കമ്പുകൾ മുറിച്ചു ഭംഗപ്പെടുത്തുകയും ചെയ്യും. വേരുറപ്പില്ലാതെ വളരുന്ന മരങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനും നടപടികളെടുക്കും.
പാർക്കുകൾ, വില്ലകൾ, പൂന്തോട്ടങ്ങൾ, റോഡരികുകൾ എന്നിവിടങ്ങളിലാവും കൂടുതൽ ശ്രദ്ധ പതിപ്പിക്കുക. ഓരോ പ്രദേശത്തിൻ്റെയും പ്രത്യേകതകൾ മനസിലാക്കി ഏറ്റവും അനുയോജ്യമായ മരങ്ങൾ തിരഞ്ഞെടുക്കുവാനാണ് ആലോചിക്കുന്നത്.
നഗരത്തിൽ നട്ടുപിടിപ്പിക്കുന്ന മരങ്ങളുടെ എണ്ണത്തിൽ റെക്കോർഡിട്ട് വായു മലിനീകരണം കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. 2500 മരങ്ങൾ പ്രതിവർഷം ആറ് ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുമെന്നാണ് ശാസ്ത്രീയ പഠനങ്ങൾ. പതിറ്റാണ്ടുകളായി ശൂന്യമായി കിടക്കുന്ന ഇടങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിച്ച് നഗരകേന്ദ്രത്തിൽ പച്ചപ്പ് തിരികെ കൊണ്ടുവരുമെന്നും വിർജീനിയ റെജ്ജിപറഞ്ഞു.
ഹരിത നയങ്ങൾക്കായുള്ള നഗര കൗൺസിലർ ലോറ ഫിയോറിനി, ഭരണകൂടത്തിന്റെ പരിസ്ഥിതി സൗഹൃദ യോഗ്യതാ പത്രങ്ങൾ ഒപ്പുവച്ചു
-
KERALA9 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA9 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA9 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA9 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA9 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA9 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA9 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA9 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്