Connect with us
Malayali Express

Malayali Express

യൂസര്‍മാരുടെ സുരക്ഷ; ഫേസ്​ബുക്കുമായി ഇടഞ്ഞ്​ വാട്​സ്​ആപ്പ്​ തലവന്‍ രാജിവെച്ചു

EUROPE

യൂസര്‍മാരുടെ സുരക്ഷ; ഫേസ്​ബുക്കുമായി ഇടഞ്ഞ്​ വാട്​സ്​ആപ്പ്​ തലവന്‍ രാജിവെച്ചു

Published

on

ന്യൂ​യോ​ര്‍​ക്ക്: വാട്‌സ്‌ആപ്പ് സിഇഓയും സഹസ്ഥാപകനുമായ ജാന്‍ കൂം കമ്ബനിയില്‍ നിന്ന് സ്ഥാനമൊഴിയുന്നു. നാല് വര്‍ഷം മുന്‍പ് വാട്‌സ്‌ആപ്പിനെ ഫെയ്‌സ് ബുക്ക് വാങ്ങിയതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാവുകയായിരുന്നു കൂം. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് സമയം നീക്കിവയ്ക്കാനാണ് ഇനി ആലോചിക്കുന്നതെന്നും അതിനാലാണ് ബോര്‍ഡില്‍ നിന്ന് ഒഴിയുന്നതെന്നും ജാന്‍ കൂം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വാ​ട്സ്‌ആ​പ്പി​ലെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ഫേ​സ്ബു​ക്ക് ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും അ​ത് എ​ന്‍​ക്രി​പ്ഷ​ന്‍ നി​ല​വാ​ര​ത്തെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു.

2009ല്‍ ​ജാ​ന്‍ കൗ​ണ്‍, ബ്രി​യാ​ന്‍ ആ​ക്ട​ണ്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ജാന്‍ കൂം വാ​ട്സ്‌ആ​പ്പ് സ്ഥാ​പി​ച്ച​ത്. 2014ല്‍ 1900 ​കോ​ടി ഡോ​ള​ര്‍ ന​ല്‍​കിയാണ് വാട്‌സ് ആപ്പിനെ ഫെയ്‌സ് ബുക്ക് ഏറ്റെടുത്തത്.

ഉപയോക്​താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട്​ ഫേസ്​ബുക്കുമായുണ്ടായ ആശയ ഭിന്നതയാണ്​ രാജിക്ക്​ കാരണമെന്നാണ്​ റിപ്പോര്‍ട്ട്​. വാട്​സ്​ആപ്പ്​​ യൂസര്‍മാരുടെ വിവരങ്ങളുടെ സുരക്ഷാ പ്രശ്​നങ്ങളും എന്‍ക്രിപ്​ഷനിലെ വീഴ്​ചയും കാരണം കോം ഫേസ്​ബുക്ക്​ നേതൃത്വവുമായി ഇടഞ്ഞു എന്ന്​​ വാഷിങ്​ടണ്‍ പോസ്റ്റ്​ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു.

Continue Reading

Latest News