Connect with us
Malayali Express

Malayali Express

ഷാ​ര്‍ജ പൈ​തൃ​കോ​ത്സ​വം : യു.എ.ഇയുടെ സമുദ്രപാരമ്പര്യങ്ങളുടെ കൗതുക ചരിത്രം കണ്ടറിയാം

GULF

ഷാ​ര്‍ജ പൈ​തൃ​കോ​ത്സ​വം : യു.എ.ഇയുടെ സമുദ്രപാരമ്പര്യങ്ങളുടെ കൗതുക ചരിത്രം കണ്ടറിയാം

Published

on

ഷാ​ര്‍ജ: ക​ട​ലി​നെ മാ​റ്റി​നി​ര്‍​ത്തി ഇ​മാ​റാ​ത്തി പൈ​തൃ​ക​ത്തെ കു​റി​ച്ച്‌ എ​ന്തെ​ഴു​യി​ട്ടും കാ​ര്യ​മി​ല്ല. തി​ര​മാ​ല​ക​ളു​ടെ താ​ള​ത്തി​ല്‍നി​ന്ന് ഉ​യി​രെ​ടു​ത്ത​താ​ണ് അ​യാ​ല നൃ​ത്തം എ​ന്ന് പ​റ​യു​ന്നി​ട​ത്ത് കാ​ര്യം സ്പ​ഷ്്ടം. ഷാ​ര്‍ജ പൈ​തൃ​കോ​ത്സ​വ​ത്തി​ലെ​ത്തി​യാ​ല്‍ യു.​എ.​ഇ​യു​ടെ സ​മു​ദ്ര​ക​ല​ക​ള്‍ ക​ണ്ട​റി​യാം. ബോ​ട്ടു​ക​ള്‍ നി​ര്‍മി​ക്കു​ന്ന​തും മു​ത്തു​ക​ള്‍ തേ​ടി ക​ട​ലി​ലേ​ക്ക് പോ​കു​ന്ന​തും തി​രി​ച്ചു​വ​രു​ന്ന​തും എ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്ന് ചെ​യ്തു കാ​ണി​ച്ചു​ത​രും. 1421ല്‍ ​ജ​നി​ക്കു​ക​യും 17ാം വ​യ​സ്സി​ല്‍ സ​മു​ദ്ര​യാ​ത്ര​ക​ള്‍ക്ക് തു​ട​ക്കം​കു​റി​ക്കു​ക​യും സ​മു​ദ്ര​ത്തി​ലെ സ​ഞ്ചാ​ര​പ​ഥ​ങ്ങ​ളെ വി​ര​ല്‍തു​മ്ബി​ലി​ട്ട് അ​മ്മാ​നം ആ​ടു​ക​യും ചെ​യ്ത അ​റേ​ബ്യ​ന്‍ നാ​വി​ക​നും കാ​ര്‍ട്ടോ​ഗ്രാ​ഫ​റു​മാ​യ അ​ഹ​മ്മ​ദ് ഇ​ബ്നു മാ​ജി​ദി​നെ കു​റി​ച്ച്‌ ലോ​കം ഇ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. കേ​ര​ള​മ​ട​ക്ക​മു​ള്ള സ്കൂ​ളു​ക​ളി​ല്‍ ഇ​ബ്നു​മാ​ജി​ദി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത് പോ​ര്‍ചു​ഗീ​സ് നാ​വി​ക​നാ​യ വാ​സ്കോ​ഡ ഗാ​മ​യു​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ ആ​ഫ്രി​ക്ക​ന്‍ തീ​ര​ത്തു​നി​ന്ന്​ വ​ഴി​കാ​ണി​ച്ചു​കൊ​ടു​ത്ത​ത് ഇ​ബി​ന്‍ മാ​ജി​ദാ​ണ് എ​ന്നാ​ണ്.

എ​ന്നാ​ല്‍, ഈ ​ച​രി​ത്രം അ​ബ​ദ്ധ​ങ്ങ​ള്‍ നി​റ​ഞ്ഞ​താ​ണെ​ന്നും ഗാ​മ​ക്ക് വ​ഴി​പ​റ​ഞ്ഞു​കൊ​ടു​ത്ത​ത് ഗോ​വ​ക്കാ​ര​നാ​യ ഒ​രാ​ളെ​ന്നും ഗാ​മ​യു​ടെ ദി​ന​സ​രി കു​റി​പ്പു​ക​ള്‍ സ​ഹി​തം ഖ​ണ്ഡി​ച്ച്‌ പു​സ്ത​കം എ​ഴു​തി​യ​ത് യു.​എ.​ഇ​യു​ടെ സാം​സ്കാ​രി​ക നാ​യ​ക​നും സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി​യാ​ണ്. ആ​ദ്യ​കാ​ല​ത്തെ അ​റേ​ബ്യ​ന്‍ ക​ട​ല്‍സ​ഞ്ചാ​രി എ​ന്ന പ്ര​ശ​സ്തി ല​ഭി​ച്ച​ത് ഇ​ബ്നു​മാ​ജി​ദി​നാ​ണ്. ഏ​ക​ദേ​ശം 1500ലാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​തെ​ന്ന് ക​രു​തു​ന്നു. സ​മു​ദ്ര യാ​ത്ര​ക്ക് പു​റ​മെ നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വു​മാ​ണ്. ക​ട​ല്‍സിം​ഹം എ​ന്നും വി​ളി​ക്കു​ന്നു. റാ​സ​ല്‍ഖൈ​മ​യി​ലെ മ്യൂ​സി​യ​ത്തി​ല്‍ ഇ​പ്പോ​ഴും ഇ​ബ്നു​മാ​ജി​ദി​െന്‍റ ശേ​ഷി​പ്പു​ക​ള്‍ കാ​ണാം.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News