LATEST NEWS
ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 66 റണ്‍ ജയം, ധവാന് (98) മത്സരത്തിലെ താരം

ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 66 റണ്ണിന്റെ തകര്‍പ്പന്‍ ജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 42.1 ഓവറില്‍ 251 റണ്ണിന് ഓള്‍ഔട്ടായി. കന്നി ഏകദിനത്തില്‍ 54 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത പേസര്‍ പ്രസിദ്ധ് കൃഷ്ണയും അര്‍ധ സെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയുമാണു വിജയ ശില്‍പ്പികള്‍.
ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാനും (106 പന്തില്‍ രണ്ട് സിക്സറും 11 ഫോറുമടക്കം 98) ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയ്ക്കും (66 പന്തില്‍ ഏഴ് സിക്സറും ആറ് ഫോറുമടക്കം 94) സെഞ്ചുറി നഷ്ടമായി. ഭുവനേശ്വര്‍ കുമാറിനൊപ്പം ബൗളിങ് ഓപ്പണ്‍ ചെയ്ത പ്രസിദ്ധ് കൃഷ്ണ ആദ്യ ഓവറുകളില്‍ നിരാശപ്പെടുത്തി.
ഓപ്പണിങ് വിക്കറ്റില്‍ ജാസണ്‍ റോയും (35 പന്തില്‍ ഒരു സിക്സറും ഏഴ് ഫോറുമടക്കം 46) ബെയര്‍സ്റ്റോയും അടിച്ചു തകര്‍ത്ത് സെഞ്ചുറി കൂട്ടുകെട്ട് നേടി. 15-ാം ഓവര്‍ എറിഞ്ഞ കൃഷ്ണയാണ് കൂട്ടുകെട്ട് പൊളിച്ചത്. ജാസണിനെ പകരക്കാരന് ഫീല്‍ഡര്‍ സൂര്യകുമാര്‍ യാദവ് പിടികൂടി. യുവ പേസറുടെ അടുത്ത ഓവറില്‍ ബെന്‍ സ്റ്റോക്സും (ഒന്ന്) വീണു. റണ്ണെടുക്കാന്‍ ബുദ്ധിമുട്ടിയ സ്റ്റോക്സിനെ പകരക്കാരന് ഫീല്‍ഡര്‍ ശുഭ്മന്‍ ഗില്‍ കൈയിലൊതുക്കി.
നായകന് ഒയിന്‍ മോര്‍ഗാനും (30 പന്തില്‍ 22) ബെയര്‍സ്റ്റോയും ഒത്തുചേര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിനു ജയ പ്രതീക്ഷയായി. ബെയര്‍സ്റ്റോയെ ശാര്‍ദൂല്‍ ഠാക്കൂര്‍ കുല്‍ദീപ് യാദവിന്റെ കൈയിലെത്തിച്ചപ്പോഴാണ് വിരാട് കോഹ്ലിക്കും സംഘത്തിനും ശ്വാസം വീണത്. അടുത്ത ഓവറില്‍ മോര്‍ഗാനെ വിക്കറ്റ് കീപ്പര്‍ ലോകേഷ് രാഹുലിന്റെ കൈയിലെത്തിച്ച് ഠാക്കൂര്‍ തന്നെ ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ ഇല്ലാതാക്കി. ജോസ് ബട്ട്ലര്‍ (രണ്ട്), സാം ബില്ലിങ്സ് (18), സാം കുറാന് (12), ടോം കുറാന് (11) എന്നിവര്‍ പുറത്തായെങ്കിലും മൊയീന്‍ അലി (37 പന്തില്‍ 30) കീഴടങ്ങാതെ പൊരുതി. മൊയീനെയും ആദില്‍ റഷീദിനെയും ഭുവനേശ്വര്‍ രാഹുലിന്റെ കൈയിലെത്തിച്ചു. ശാര്‍ദൂല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റും ഭുവനേശ്വര്‍ രണ്ട് വിക്കറ്റും ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റുമെടുത്തു.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. ക്രുണാല്‍ പാണ്ഡ്യയും രാഹുലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 57 പന്തില്‍ നിന്ന് 112 റണ്‍ നേടിയതോടെയാണ് ഇന്ത്യ 300 കടന്നത്. മെല്ലെയാണ് ഇന്ത്യ ഇന്നിങ്സ് തുടങ്ങിയത്. രോഹിത് ശര്‍മയും (42 പന്തില്‍ 28) ധവാനും ചേര്‍ന്ന് ഓപ്പണിങ് 64 റണ്‍ കൂട്ടിചേര്‍ക്കാന്‍ 15.1 ഓവര്‍ എടുത്തു. രോഹിത്തിനെ ബെന്‍ സ്റ്റോക്സ് പുറത്താക്കി.
നായകന് വിരാട് കോഹ്ലിയും (60 പന്തില്‍ 56) ധവാനും ചേര്‍ന്ന് 105 റണ്‍ നേടി. അതോടെ റണ്‍ റേറ്റ് മെച്ചപ്പെട്ടു. മാര്‍ക്ക് വുഡ് കോഹ്ലിയെ പുറത്താക്കിയതോടെ ഇംഗ്ലണ്ടിന് ആധിപത്യം നേടി. അധികം വൈകാതെ ശ്രേയസ് അയ്യരുടെയും (ആറ്) ധവാന്റെയും വിക്കറ്റുകള്‍ മാര്‍ക്ക് വുഡും സ്റ്റോക്സും വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യയുടെ (ഒന്ന്) വിക്കറ്റ് പോകുമ്പോള്‍ ഇന്ത്യ അഞ്ചിന് 205 എന്ന നിലയിലായിരുന്നു. രാഹുല്‍ – ക്രുണാല്‍ പാണ്ഡ്യ കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ പുറത്താകാതെ നേടിയ 112 റണ്ണാണ് ഇന്ത്യയെ 317 ലെത്തിച്ചത്. രാഹുലും (43 പന്തില്‍ നാല് സിക്സറും നാല് ഫോറുമടക്കം 62) അര്‍ധ സെഞ്ചുറി നേടി. നാല് ഇന്ത്യന്‍ താരങ്ങള്‍ ആണ് 50 കടന്നത്.
-
KERALA7 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA7 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA7 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA7 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA7 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA7 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA7 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA7 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്