Connect with us
Malayali Express

Malayali Express

മി​താ​ലി രാ​ജ് : 7,000 റ​ണ്‍​സ് തി​ക​യ്ക്കു​ന്ന ആ​ദ്യ വ​നി​ത

LATEST NEWS

മി​താ​ലി രാ​ജ് : 7,000 റ​ണ്‍​സ് തി​ക​യ്ക്കു​ന്ന ആ​ദ്യ വ​നി​ത

Published

on

ല​ക്നോ: റി​ക്കാ​ര്‍​ഡു​ക​ളു​ടെ ക​ളി​ത്തോ​ഴി മി​താ​ലി രാ​ജി​ന് വീ​ണ്ടും റി​ക്കോ​ര്‍​ഡ്. ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ 7,000 റ​ണ്‍​സ് തി​ക​യ്ക്കു​ന്ന ആ​ദ്യ വ​നി​താ ക്രി​ക്ക​റ്റ് താ​രം എ​ന്ന നേ​ട്ട​മാ​ണ് മി​താ​ലി സ്വ​ന്ത​മാ​ക്കി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ നാ​ലാം ഏ​ക​ദി​ന​ത്തി​ലാ​ണ് മി​താ​ലി റി​ക്കാ​ര്‍​ഡ് കു​റി​ച്ച​ത്.

റി​ക്കാ​ര്‍​ഡ് നേ​ട്ട​ത്തി​ലെ​ത്താ​ന്‍ 26 റ​ണ്‍​സ് കൂ​ടി മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്. മ​ത്സ​ര​ത്തി​ല്‍ 45 റ​ണ്‍​സി​ല്‍ മി​താ​ലി പു​റ​ത്താ​യി. 213 ഏ​ക​ദി​ന​ത്തി​ല്‍​നി​ന്നാ​ണ് മി​താ​ലി റി​ക്കാ​ര്‍​ഡി​ലെ​ത്തി​യ​ത്.

വ​നി​താ ഏ​ക​ദി​ന റ​ണ്‍ സ്‌​കോ​റ​ര്‍ പ​ട്ടി​ക​യി​ല്‍ മു​ന്‍ ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് താ​രം ഷാ​ര്‍​ല​റ്റ് എ​ഡ്വേ​ര്‍​ഡ് ആ​ണ് മി​താ​ലി​ക്ക് പി​ന്നി​ല്‍. ര​ണ്ട് പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ട ക​രി​യ​റി​ല്‍ എ​ഡ്വേ​ര്‍​ഡ്സ് ഏ​ക​ദി​ന​ത്തി​ല്‍ 5,992 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്.

രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ 10,000 റ​ണ്‍​സ് തി​ക​യ്ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് താ​രം എ​ന്ന നേ​ട്ടം ക​ഴി​ഞ്ഞ ദി​വ​സം മി​താ​ലി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​നി​ത​യാ​ണ് മു​പ്പ​ത്തി​യെ​ട്ടു​കാ​രി​യാ​യ മി​താ​ലി. 291 ഇ​ന്നിം​ഗ്സി​ല്‍​നി​ന്നാ​ണ് മി​താ​ലി​യു​ടെ ഈ ​നേ​ട്ടം.

1999 ജൂ​ണി​ല്‍ അ​യ​ര്‍​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന​ത്തി​ല്‍ രാ​ജ്യാ​ന്ത​ര അ​ര​ങ്ങേ​റ്റം കു​റി​ച്ച രാ​ജ​സ്ഥാ​ന്‍​കാ​രി​യാ​യ മി​താ​ലി ഏ​ഴ് സെ​ഞ്ചു​റി​ക​ളും 54 അ​ര്‍​ധ സെ ​ഞ്ചു​റി​ക​ളും നേ​ടി​യി​ട്ടു​ണ്ട്. മി​താ​ലി 2019 സെ​പ്റ്റം​ബ​റി​ല്‍ ട്വ​ന്‍റി-20​യി​ല്‍​നി​ന്നും വി​ര​മി​ച്ചു.

10 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് ഒ​രു സെ​ഞ്ചു​റി​യും നാ​ല് അ​ര്‍​ധ​സെ​ഞ്ചു​റി​യും ഉ​ള്‍​പ്പെ​ടെ 663 റ​ണ്‍​സ് നേ​ടി. 214 റ​ണ്‍​സാ​ണ് ഉ​യ​ര്‍​ന്ന സ്കോ​ര്‍. 213 ഏ​ക​ദി​ന ങ്ങ​ളി​ല്‍​നി​ന്ന് 7,019 റ​ണ്‍​സ് ഉ​ണ്ട്. 125 നോ​ട്ടൗ​ട്ട് ആ​ണ് ഉ​യ​ര്‍​ന്ന സ്കോ​ര്‍. 89 ട്വ​ന്‍റി-20​യി​ല്‍​നി​ന്ന് 17 അ​ര്‍​ധ​സെ​ഞ്ചു​റി​യു​ള്‍​പ്പെ​ടെ 2364 റ​ണ്‍​സ് നേ​ടി.

Continue Reading

Latest News