Connect with us
Malayali Express

Malayali Express

കേരളത്തിന്റ തിരഞ്ഞെടുപ്പ് ഐക്കണ്‍; ഇ ശ്രീധരനെ ഒഴിവാക്കി സഞ്ജു സാംസണ്‍

KERALA

കേരളത്തിന്റ തിരഞ്ഞെടുപ്പ് ഐക്കണ്‍; ഇ ശ്രീധരനെ ഒഴിവാക്കി സഞ്ജു സാംസണ്‍

Published

on

കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഐക്കണായി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ലോക്സഭാ തിരഞ്ഞെടുപ്പ് ഐക്കണായിരുന്ന ഇ. ശ്രീധരനെ ഇ സ്ഥാനത്ത് നിന്ന് മാറ്റി. ബിജെപിയില്‍ ചേര്‍ന്നതും, മത്സര സാധ്യതയുള്ളതിനാലും രാഷ്ട്രീയ നിഷ്പക്ഷതയില്ലായെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ ഓഫിസുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ ആവശ്യപ്പെട്ടു.

കെ.എസ് ചിത്രയും ഇ.ശ്രീധരനുമായിരുന്നു 2019 ല്‍ ലോക്സഭാ ഇലക്ഷന്‍ ഐക്കണുകള്‍. എന്നാല്‍ ഇത്തവണ ചിത്രയോടൊപ്പം സഞ്ജു സാംസണെയാണ് തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്താനും, പരമാവധി സഹകരണം ഉറപ്പാക്കാനുമാണ് സംസ്ഥാനത്തെ പ്രമുഖ വ്യക്തികളെ ഐക്കണ്‍ ആയി തിരഞ്ഞെടുക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയ വിജയ യാത്രയുടെ സമാപന സമ്മേളനത്തിലും ശ്രീധരന്‍ പങ്കെടുത്തിരുന്നു. ഈ പ്രായത്തിലും ദേഹബലത്തിനും ആത്മബലത്തിനും കുറവില്ലെന്നും അത് കേരളത്തിന് വേണ്ടി വിനിയോഗിക്കാനാണ് താന്‍ ബിജെപില്‍ വന്നതെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News