Connect with us
Malayali Express

Malayali Express

ട്വന്റി-20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; പട്ടികയില്‍ പി.ജെ. ജോസഫിന്റെ മരുമകനും

KERALA

ട്വന്റി-20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; പട്ടികയില്‍ പി.ജെ. ജോസഫിന്റെ മരുമകനും

Published

on

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ അങ്കംകുറിക്കാന്‍ തയ്യാറെടുത്ത് ട്വന്റി-20യും. തദ്ദേശ തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലവും കടന്ന് മിന്നുന്ന വിജയത്തിന്റെ ശുഭപ്രതീക്ഷയിലാണ് ട്വന്റി-20 നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്രഖ്യാപനം പൂര്‍ത്തിയാകുമ്പോള്‍ കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ മരുമകനും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്.

എറണാകുളം ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പി.ജെ. ജോസഫിന്റെ മരുമകന്‍ ഡോ. ജോസ് ജോസഫും ട്വന്റി-20യുടെ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. കോതമംഗലം നിയമസഭാ മണ്ഡലത്തിലാണ് ഡോ. ജോസ് ജോസഫ് മത്സരിക്കുക.

കുന്നത്തുനാട്-ഡോ സുജിത്ത് പി സുരേന്ദ്രന്‍, പെരുമ്പാവൂര്‍-ചിത്ര സുകുമാരന്‍, മൂവാറ്റുപുഴ-സി എന്‍ പ്രകാശ്, വൈപ്പിന്‍-ജോബ് ചക്കാലക്കല്‍ എന്നിവരാണ് മത്സരിക്കുക. വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ട്വന്റി-20യുടെ ഉപദേശക സമിതി ചെയര്‍മാനാകും. നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ദീഖും ഉപദേശക സമിതി അംഗങ്ങളാകും.

Continue Reading

Latest News