Connect with us
Malayali Express

Malayali Express

വിവാഹാഭ്യര്‍ഥന നിരസിച്ചു : പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു

INDIA

വിവാഹാഭ്യര്‍ഥന നിരസിച്ചു : പെണ്‍കുട്ടിയെയും മാതാവിനെയും കുത്തിക്കൊന്നു

Published

on

ആഗ്ര: വിവാഹാഭ്യര്‍ഥന നിരസിച്ച 19കാരിയെയും മാതാവിനെയും കുത്തി​ക്കൊലപ്പെടുത്തി.
ആഗ്രയിലാണ്​ സംഭവം.പരിക്കേറ്റ അടുത്ത ബന്ധുവായ സ്​ത്രീ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്​. കുറ്റകൃത്യo നടത്തിയ ശേഷം പ്രതി ഒളിവില്‍ പോയി .

പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായ ഗോവിന്ദാണ്​​ പ്രതി. പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന്​ ഗോവിന്ദ്​​ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇരു കുടുംബങ്ങള്‍ക്കും ഇരുവരുടെയും സൗഹൃദത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. പിന്നീട് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.

ഗോവിന്ദ്​ വിവാഹാഭ്യര്‍ഥന നടത്തിയതോടെ പെണ്‍കുട്ടിയുടെ കുടുംബം മറ്റൊരു വിവാഹം പെട്ടെന്ന് ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന്​ പെണ്‍കുട്ടിയെയും കുടുംബത്തെയും ഗോവിന്ദ്​ ആക്രമിക്കുകയായിരുന്നു. അതെ സമയം കൊലപാതക സമയത് ദൃക്​സാക്ഷികളുണ്ടെന്നും പ്രതിയെ പിടികൂടാന്‍ അഞ്ചംഗ സംഘത്തെ നിയോഗിച്ചതായും മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്​ഥന്‍ വെളിപ്പെടുത്തി .

Continue Reading

Latest News