Connect with us
Malayali Express

Malayali Express

മൂന്നാറില്‍ വിനോദസഞ്ചാരി ബസിനുള്ളില്‍ മരിച്ചു

KERALA

മൂന്നാറില്‍ വിനോദസഞ്ചാരി ബസിനുള്ളില്‍ മരിച്ചു

Published

on

മൂ​ന്നാ​ര്‍: വി​നോ​ദ​യാ​ത്ര സം​ഘ​ത്തി​ലെ യു​വാ​വ്​ യാ​ത്ര​ക്കി​ടെ മൂ​ന്നാ​റി​ല്‍ ബ​സി​നു​ള്ളി​ല്‍ മ​രി​ച്ചു. തൊ​ടു​പു​ഴ വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട്​ ക​ല്ലു​ങ്ക​ല്‍ ര​വി​യു​ടെ മ​ക​ന്‍ വി​ഷ്ണു​വാ​ണ്​ (25) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വി​ഷ്ണു​വ​ട​ക്കം 33 പേ​ര​ട​ങ്ങു​ന്ന പെ​യി​ന്‍​റി​ങ്​ തൊ​ഴി​ലാ​ളി​ക​ള്‍ ടൂ​റി​സ്​​റ്റ്​ ബ​സി​ല്‍ മൂ​ന്നാ​റി​ലെ​ത്തി​യ​ത്. മാ​ട്ടു​പ്പെ​ട്ടി​ക്ക് സ​മീ​പം വാ​ഹ​നം നി​ര്‍​ത്തി എ​ല്ലാ​വ​രും ഇ​റ​ങ്ങു​ന്ന​തി​നി​ടെ വി​ഷ്ണു​വി​നെ വി​ളി​ച്ചെ​ങ്കി​ലും അ​ന​ക്ക​മി​ല്ലാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ മൂ​ന്നാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി.

Continue Reading

Latest News