Connect with us
Malayali Express

Malayali Express

തരൂരില്‍ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയാകില്ല

KERALA

തരൂരില്‍ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയാകില്ല

Published

on

തിരുവനന്തപുരം: തരൂരില്‍ എ കെ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയാകില്ല. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ഡി വൈ എഫ് ഐ നേതാവ് പി പി സുമോദാകും തരൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ഇന്നലെ ചേര്‍ന്ന പാലക്കാട് സി പി എം ജില്ലാ സെക്രട്ടറിയേറ്റിനും ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതാക്കളുടെ നിര്‍ദേശം മറികടന്ന് ജമീലയെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. പോസ്റ്റര്‍ യുദ്ധമടക്കം രൂക്ഷമായ സാഹചര്യത്തില്‍ ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം പാലക്കാട് ജില്ലയിലാകെ സി പി എമ്മിന് ദോഷം ചെയ്യുമെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍. പാര്‍ട്ടിയില്‍ അംഗം പോലുമല്ലാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരേയും ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്.

കോങ്ങാട് മണ്ഡലത്തിലേക്കായിരുന്നു സുമോദിന്റെ പേര് ആദ്യം നിര്‍ദേശിച്ചിരുന്നത്. സുമോദ് തരൂരിലേക്ക് മാറുന്ന സ്ഥിതിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ അദ്ധ്യക്ഷ അഡ്വ കെ ശാന്തകുമാരിയാകും കോങ്ങാട് മത്സരിക്കുക. അരുവിക്കരയില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പ് മറികടന്ന് ജി സ്റ്റീഫന്‍ തന്നെയാകും സ്ഥാനാര്‍ത്ഥി.

Continue Reading

Latest News