Connect with us
Malayali Express

Malayali Express

സ്വര്‍ണക്കടത്ത് കേസ് : ദുരൂഹ മരണത്തെക്കുറിച്ച്‌ അറിയില്ലെന്ന് കെ സുരേന്ദ്രന്‍

KERALA

സ്വര്‍ണക്കടത്ത് കേസ് : ദുരൂഹ മരണത്തെക്കുറിച്ച്‌ അറിയില്ലെന്ന് കെ സുരേന്ദ്രന്‍

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട ദുരൂഹ മരണത്തെ കുറിച്ച്‌ തനിക്കറിയില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. അദ്ദേഹം തന്നെ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യ,പ്പെട്ടു.

‘ആദ്യം പിണറായി വിജയന്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയട്ടെ. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കുമല്ലോ സംസാരിക്കുന്നത്. അതുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തും’, സുരേന്ദ്രന്‍ പറഞ്ഞു.

Continue Reading

Latest News