Connect with us
Malayali Express

Malayali Express

കെ.സി. ജോസഫിനു മത്സരിക്കണം: അത് കോട്ടയത്ത് തന്നെ വേണം; ജോസഫിനെ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

KERALA

കെ.സി. ജോസഫിനു മത്സരിക്കണം: അത് കോട്ടയത്ത് തന്നെ വേണം; ജോസഫിനെ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

Published

on

മനുലാല്‍

കെ.സി. ജോസഫിനു മത്സരിക്കണം. ഇരിക്കൂറില്‍ നിന്നും കോട്ടയത്തേക്കാണ് അദ്ദേഹം വന്നിരിക്കുന്നത്. കോട്ടയത്തെ ചങ്ങനാശേരി, കാഞ്ഞിരപ്പിള്ളി സീറ്റുകളിലാണ് അദ്ദേഹത്തിന്റെ നോട്ടം. എന്നാല്‍ കോട്ടയത്തു ഒരു സീറ്റും കൊടുക്കരുതെന്നാണ് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. ചങ്ങനാശേരി സീറ്റ് കേരള കോണ്‍ഗ്രസിനു കൊടുത്തു കഴിഞ്ഞു. ഇനി കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളാണ് ഉള്ളത്. കോട്ടയത്ത് തിരുവഞ്ചൂരും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും മത്സരിക്കുകയാണ്. ബാക്കിയുള്ള പൂഞ്ഞാര്‍, കാഞ്ഞിരപ്പിള്ളി സീറ്റ് മാത്രമേ മിച്ചമുള്ളൂ. ഏറ്റൂമാനൂര്‍, ചങ്ങനാശേരി, കടുത്തുരുത്തി ജോസഫിനാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍ണായക പങ്കുണ്ടാവും. ഇന്ന് വൈകീട്ടോടെ ഏകദേശം തീരുമാനമുണ്ടാവും. മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. 92 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. എകെ ആന്റണിയുമായി അതിന് മുമ്പേ കേരള നേതാക്കള്‍ ചര്‍ച്ച നടത്തും. എല്ലാ സിറ്റിംഗ് എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കുമെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിവരം. കെസി ജോസഫ് ഇത്തവണ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇരിക്കൂറിന് പകരം ചങ്ങനാശ്ശേരിയോ കാഞ്ഞിരപ്പള്ളിയോ വേണമെന്നാണ് കെസി ജോസഫ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അദ്ദേഹത്തെ പലരും എതിര്‍ക്കുന്നുണ്ട്. കെസി ജോസഫിന് സീറ്റ് നല്‍കരുതെന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ്. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ് പരാതിയും നല്‍കിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സീറ്റ് കെ.സി.ജോസഫിനു നല്‍കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

Continue Reading

Latest News