USA
ഒ സി ഐ കാർഡ് അനൂകൂല്യങ്ങൾ നിഷേധിക്കുന്ന ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് പി എം എഫ്

പി .പി ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)
ന്യൂയോർക് :ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒ സി ഐ) കാർഡുള്ള വിദേശ ഇന്ത്യാക്കാർക്ക് നൽകിയിട്ടുള്ള അവകാശങ്ങളിൽ കർശന നിയന്ത്രണം ഏ ർപെടുത്തികൊണ്ടു കേന്ദ്ര ഗവണ്മെന്റ് മാർച്ച് 4 നു പുറത്തിറക്കിയ പുതിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. അമേരിക്ക ,യൂറോപ്യൻ യൂണിയൻ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഒ സി ഐ കാർഡുള്ള ഇന്ത്യയ്ക്കാരെ വളരെ ദോഷകരമായി ബാധിക്കുന്ന പുതിയ നിയമം ഗവണ്മെന്റ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു നൽകിയ നിവേദനത്തിൽ പി എം എഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ ചെയര്മാന് ഡോ ജോസ് കാനാട്ട് , പ്രസിഡന്റ് എം പി സലിം,ജനറൽ സെക്രട്ടറി ജോൺ വര്‍ഗീസ്, അമേരിക്കൻ കോർഡിനേറ്റർ ഷാജി രാമപുരം എന്നിവരാണ് ഒപ്പുവച്ചിട്ടുള്ളതു.
2005 ഏപ്രിൽ മുതൽ വിവിധ ഘട്ടങ്ങളിൽ അംഗീകരിച്ച പ്രത്യേക ഉത്തരവു പ്രകാരം ഒ സി ഐ കാർഡുള്ളവർക്ക് ലഭിച്ചിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് 1955-ലെ പൗരത്വ നിയമത്തിനു കീഴിലെ സെക്ഷൻ 7 ബി പ്രകാരം കൊണ്ടുവന്ന പുതിയ ഉത്തരവിലൂടെ നഷ്ടമായിരിക്കുന്നത്.
ഒ സി ഐ കാർഡുള്ള ഇന്ത്യാക്കാർ അനുഭവിച്ചിരുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതെയാക്കുന്ന പുതിയ നിയമമനുസരിച്ച്, ഇന്ത്യയിൽ ഏതെങ്കിലും വിധത്തിലുള്ള ഗവേഷണങ്ങളോ ,പഠനങ്ങളോ, മതപ്രാഭാഷണമോ , മാധ്യമ പ്രവർത്തനമോ നടത്തണമെങ്കിൽ ഒ സി ഐ കർഡുള്ള ഇന്ത്യാക്കാർക്ക് ഇനിമുതൽ പ്രത്യേക അനുമതി വാങ്ങേണ്ടതായി വരും., വോട്ടവകാശം ഒഴിച്ച്, ഒരു ഇന്ത്യൻ പൗരന് ഉള്ള എല്ലാ അവകാശങ്ങളും ഒ സി ഐ കാർഡുള്ളവർക്കും ലഭിക്കുന്നുണ്ട്. ഇതാണ് പുതിയ നിയമത്തോടെ ഇല്ലാതെയാകുന്നത്. പുതിയതായി ഗവണ്മെന്റ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് , വിദേശ ഇന്ത്യക്കാരെ സംബഡിച്ചു .തികച്ചും നിരാശാജനകവും .പ്രിതിഷേധാത്മകവുമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികൾ ഉൾപ്പെടെയുള്ള സമരമാർഗങ്ങൾ സ്വീകരിക്കുമെന്നും പി എം എഫ് മുന്നറിയിപ്പ് നൽകി .
-
KERALA9 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA9 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA9 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA9 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA9 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA9 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA9 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA9 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്