Connect with us
Malayali Express

Malayali Express

‘നന്ദിഗ്രാമില്‍ സ്‌കൂട്ടര്‍ വീഴാന്‍ തീരുമാനിച്ചാല്‍ എനിക്ക് എന്തുചെയ്യനാകും’; മമതയെ പരിഹസിച്ച് മോദി

INDIA

‘നന്ദിഗ്രാമില്‍ സ്‌കൂട്ടര്‍ വീഴാന്‍ തീരുമാനിച്ചാല്‍ എനിക്ക് എന്തുചെയ്യനാകും’; മമതയെ പരിഹസിച്ച് മോദി

Published

on

ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ തൃണമൂലിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം, കോണ്‍ഗ്രസ്, ബംഗാള്‍ വിരുദ്ധ മനോഭാവം പുലര്‍ത്തുന്നവര്‍ തുടങ്ങിയവര്‍ ഒരു ഭാഗത്ത് ബംഗാളിലെ ജനങ്ങള്‍ മറുഭാഗത്താണെന്നും മോദി പറഞ്ഞു. നന്ദിഗ്രമില്‍ മത്സരിക്കാനെത്തുന്ന മമതയുടെ തീരുമാനത്തെയും പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇലക്ട്രിക് സ്‌കൂട്ടറില്‍ യാത്ര നടത്തിയതിനെയും മോദി പരിഹസിച്ചു.

‘സ്‌കൂട്ടറില്‍ നിന്ന് നിങ്ങള്‍ വീഴാതിരുന്നത് നന്നായി. ഇല്ലെങ്കില്‍ നിങ്ങള്‍ സ്‌കൂട്ടര്‍ നിര്‍മ്മിച്ച സംസ്ഥാനത്തേയും ശത്രുവായി കാണുമായിരുന്നു. ഭവാനിപുരിന് പകരം നിങ്ങള്‍ ഇത്തവണ നന്ദിഗ്രാം തിരഞ്ഞെടുത്തിരിക്കുന്നു. എല്ലാവരെയും ഞാന്‍ നന്നായി ആശംസിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. നന്ദിഗ്രാമില്‍ സ്‌കൂട്ടര്‍ വീഴാന്‍ തീരുമാനിച്ചാല്‍ എനിക്ക് എന്തുചെയ്യനാകും’ മോദി പറഞ്ഞു.

ബംഗാളിലെ ജനങ്ങള്‍ നിങ്ങളെ ദീദിയായി തിരഞ്ഞെടുത്തു. പക്ഷേ എന്തിനാണ് നിങ്ങള്‍ ഒരു മരുമകന്റെ അമ്മായി ആയി മാറിയത്. ബംഗാളിലെ ജനങ്ങള്‍ നിങ്ങളോട് ഈ ഒരു ചോദ്യം മാത്രമാണ് ചോദിക്കുന്നതെന്നും മോദി പറഞ്ഞു.

പാവപ്പെട്ടവരാണ് തന്റെ സുഹൃത്തുക്കളെന്നും തങ്ങള്‍ക്കൊപ്പം അവരാണ് വളരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.’എതിരാളികള്‍ പറയുന്നത് ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന്. ശരിയാണ് ഞങ്ങള്‍ക്കൊപ്പം വളരുന്നവര്‍ ഞങ്ങളുടെ മികച്ച സുഹൃത്തുക്കളാണ്. ഞാന്‍ ദാരിദ്ര്യത്തിലാണ് വളര്‍ന്നത്. അതിനാല്‍ ഇന്ത്യയുടെ എല്ലാ കോണുകളിലും താമസിക്കുന്ന പാവപ്പെട്ടവരുടെ അവസ്ഥ ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കായി പ്രവര്‍ത്തിക്കുന്നു, അത് തുടരും’ മോദി പറഞ്ഞു.

അതേസമയം ഇന്ധനവില വര്‍ധനവിലും പാചക വാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി റോഡ് ഷോയില്‍ പങ്കെടുക്കുകയായിരുന്നു. സില്‍ഗുരിയിലാണ് മമതയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പ്രകടനം.

Continue Reading

Latest News