Connect with us
Malayali Express

Malayali Express

സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാര്‍ട്ടി ഓഫിസ് അടിച്ചു തകര്‍ത്ത് തീയിട്ട് തൃണമൂല്‍ നേതാവ്

INDIA

സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാര്‍ട്ടി ഓഫിസ് അടിച്ചു തകര്‍ത്ത് തീയിട്ട് തൃണമൂല്‍ നേതാവ്

Published

on

ബംഗാളില്‍ സീറ്റ് നിഷേധിക്കപ്പെട്ട തൃണമൂല്‍ നേതാവ് പാര്‍ട്ടി ഓഫിസ് അടിച്ചു തകര്‍ത്ത ശേഷം തീയിട്ടു. അറബുള്‍ ഇസ്ലാം ആണ് ഭംഗറിലെ പാര്‍ട്ടി ഓഫിസിന് തീയിട്ടത്.
ടിഎംസി നേതാവ് അറബുല്‍ ഇസ്ലാമിന് സീറ്റ് നിഷേധിച്ചതില്‍ അണികള്‍ക്കുള്‍പ്പെടെ അതൃപ്തിയുണ്ട്. ഇവര്‍ റോഡിലിറങ്ങി പ്രതിഷേധ മാര്‍ച്ച്‌ നടത്തി. സീറ്റ് നിഷേധിച്ച വിവരമറിഞ്ഞ് നേതാവ് പൊട്ടിക്കരയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അറബുള്‍ ഇസ്ലാം 2006ല്‍ ഭംഗറില്‍ നിന്ന് നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അറബുള്‍ ഇസ്ലാം, ഐഎസ്‌എഫില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Continue Reading

Latest News