Connect with us
Malayali Express

Malayali Express

ഭാരപരിശോധന വിജയകരം : പാലാരിവട്ടം പാലം നാളെ തുറക്കും

KERALA

ഭാരപരിശോധന വിജയകരം : പാലാരിവട്ടം പാലം നാളെ തുറക്കും

Published

on

കൊച്ചി : പുനഃനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഭാരപരിശോധനയ്ക്കും ശേഷം പാലാരിവട്ടം പാലം നാളെ തുറക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ആഘോഷങ്ങളില്ലാതെയാകും പാലം തുറക്കുക. വൈകുന്നേരം നാല് മണിയ്ക്ക് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും.

2020, സെപ്റ്റംബര്‍ 28 നാണ് പാലത്തിന്റെ പുനഃനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഡിഎംആര്‍സിയുടെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അഞ്ച് മാസം പത്ത് ദിവസം കൊണ്ടാണ് പാലത്തിന്റെ പണികളെല്ലാം പൂര്‍ത്തിയായത്. തുടര്‍ന്ന് ഒരാഴ്ചയോളം നീണ്ട ഭാരപരിശോധനയും വിജയകരമായി പൂര്‍ത്തിയാക്കി. മെട്രോമാന്‍ ഇ. ശ്രീധരന്റെ മേല്‍ നോട്ടത്തിലയിരുന്നു പാലം പുനഃനിര്‍മ്മാണം.

കഴിഞ്ഞയാഴ്ചയാണ് പാലത്തിന്റെ ഭാര പരിശോധന ആരംഭിച്ചത്. ഒരാഴചത്തോളം നീണ്ടുനിന്ന പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ദിവസം പാലം സര്‍ക്കാരിന് കൈമാറുകയും ചെയ്തു. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ക്ക് പുറമെ പാലാരിവട്ടം പാലം കൂടി തുറക്കുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

2016 ഒക്ടോബര്‍ 12നാണ് പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. 2017ല്‍ പാലത്തിന്റെ ഉപരിതലത്തില്‍ കുഴികള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ടാറിങ്ങിലും ഡെക്ക് കണ്ടിന്യുറ്റിയിലും പ്രശ്നങ്ങള്‍ കണ്ടെത്തി. കോടികള്‍ ചെലവഴിച്ച്‌ രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. കൊട്ടിഘോഷിച്ച്‌ ഗതാഗതത്തിന് തുറന്നുകൊടുത്തു. രണ്ടരവര്‍ഷത്തിനുള്ളില്‍ അടയ്ക്കേണ്ടിവന്നതാണ് പാലാരിവട്ടം മേല്‍പ്പാലം.

Continue Reading

Latest News