Connect with us
Malayali Express

Malayali Express

പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും

KERALA

പൂഞ്ഞാര്‍ പണി കൊടുക്കാന്‍ മുന്നണികള്‍ : പി.സി. ജോര്‍ജിനെ വീഴ്ത്തും

Published

on

മാത്യു ജോണ്‍

ഒരു മുന്നണിയുടെ പിന്തുണയില്ലാതെ വീണ്ടും ഒറ്റയ്ക്ക് നില്‍ക്കാന്‍ പൂഞ്ഞാറിന്റെ ഒറ്റയാന്‍ പി.സി. ജോര്‍ജ്. യുഡിഎഫിലേക്കു ചെക്കേറാനുള്ള നീക്കം കോണ്‍ഗ്രസുകാര്‍ തന്നെ തല്ലിക്കെടുത്തിയപ്പോള്‍ ഒറ്റയ്ക്കു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തവണ പിസി ജോര്‍ജ് വീണ്ടും സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതോടെ എല്‍ഡിഎഫും യുഡിഎഫും പൂഞ്ഞാറില്‍ വിജയ സാധ്യത കാണുന്നുണ്ട്. ബിജെപിക്കും മണ്ഡലത്തില്‍ താല്‍പര്യമുണ്ട്. ശക്തമായ മത്സരം നടന്നാല്‍ പിസി ജോര്‍ജിനെ വീഴ്ത്തി മണ്ഡലം പിടിക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ അവകാശവാദം. മത്സരം ചതുഷ്‌കോണമോ ത്രികോണമോ ആകാം. പിസി ജോര്‍ജിന് 2016 ല്‍ കിട്ടിയത് പോലൊരു പിന്തുണ ഇത്തവണ പൂഞ്ഞാറില്‍ കിട്ടില്ലെന്നാണ് യുഡിഎഫും എല്‍ഡിഎഫും വിലയിരുത്തുന്നത്. കേരള കോണ്‍ഗ്രസ് എം കൂടി വന്നത് അനുകൂല ഘടകമാവുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ മൂന്ന് മുന്നണികളിലും കേരള കോണ്‍ഗ്രസുകള്‍ ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. പൂഞ്ഞാര്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ മലയോര മേഖലയില്‍ സ്വാധീനം കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നാണ് സിപിഎമ്മും സിപിഐയും പ്രതീക്ഷിക്കുന്നു. സീറ്റ് സിപിഎമ്മിന് ലഭിച്ചാല്‍ മുതിര്‍ന്ന നേതാവ് കെജെ തോമസിനെ മത്സരിപ്പിക്കും. അതേസുയം കെജെ തോമസ് ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വന്നാല്‍ തന്റെ ഭൂരിപക്ഷം 40000 കടക്കുമെന്നായിരുന്നു പിസി ജോര്‍ജ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കേണ്ടി വരുന്ന സാഹചര്യത്തില്‍ പകരം കേരള കോണ്‍ഗ്രസ് എമ്മിന്റെ പൂഞ്ഞാര്‍ തന്നെ നേടിയെടുക്കുക എന്നതാണ് സിപിഐയുടെ ലക്ഷ്യം.എന്നാല്‍ ഈ സീറ്റില്‍ ജോസിന്റെ കേരള കോണ്‍ഗ്രസ് വരുമെന്നാണ് അറിയുന്നത്. യുഡിഎഫില്‍ തര്‍ക്കും കുറച്ചുകൂടി രൂക്ഷമാണ്. രമ്പരാഗത കേരള കോണ്‍ഗ്രസ് മണ്ഡലം ഒപ്പം നിര്‍ത്തുകയാണ് യുഡിഎഫില്‍ ജോസഫ് വിഭാഗം ലക്ഷ്യം. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മും പിസി ജോര്‍ജും മുന്നണിയുടെ ഭാഗമല്ലാത്ത സാഹചര്യത്തില്‍ മണ്ഡലം തിരിച്ച് പിടിക്കുകയാണ് കോണ്‍ഗ്രസിന്റെ ശ്രമം.
ജോര്‍ജിന്റെ ലക്ഷ്യം ഹിന്ദു, ക്രിസ്തീയന്‍ വോട്ടുകളാണ്. മുസ്ലീം വിരുദ്ധ പ്രസ്താവനയുടെ പേരില്‍ ഈ സമുദായത്തിന്റെ വോട്ട് നഷ്ടപ്പെടുമെന്ന സൂചനയുണ്ട്. എന്നാല്‍ ഹൈന്ദവരും ക്രിസ്ത്യന്‍ സമുദായവും സഹായിച്ചാല്‍ ജയിക്കാന്‍ സാധിക്കുമെന്നു പി.സി. ജോര്‍ജ് കണക്കുകൂട്ടുന്നു. ഇതു നിസാരമായി കാണാനും സാധിക്കില്ല.
ജോസഫ് വിഭാഗത്തില്‍ നിന്നും ചങ്ങനാശേരി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ വിട്ടു കിട്ടാനുള്ള വിലപേശല്‍ തന്ത്രമായും കോണ്‍ഗ്രസ് പൂഞ്ഞാറിനെ ഉപയോഗിക്കുന്നുണ്ട്. ബിജെപിയില്‍ ആവട്ടെ പൂഞ്ഞാറില്‍ പിസി ജോര്‍ജിന് പിന്തുണ നല്‍കണമോയെന്ന കാര്യത്തില്‍ രണ്ട് മനസ്സാണ്. അതേസമയം ആരുടേയും പിന്തുണ സ്വീകരിക്കുമെന്നാണ് പിസി ജോര്‍ജ് പറയുന്നത്. എന്നാല്‍ ഒരു മുന്നണിയുടേയും ഭാഗമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Continue Reading

Latest News