Connect with us
Malayali Express

Malayali Express

ലാവ്ലിന്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്

KERALA

ലാവ്ലിന്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നു; തെളിവ് സമര്‍പ്പിക്കാന്‍ നന്ദകുമാറിന് നോട്ടീസ്

Published

on

ലാവ്ലിന്‍ കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ അടുത്ത ദിവസം ടിപി നന്ദകുമാറിനോട് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. 2006 മാര്‍ച്ചില്‍ ഡിആര്‍ഐക്കു നല്‍കിയ പരാതികളിലാണ് ഹാരായി തെളിവുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി ഡപ്യൂട്ടി ഡയറക്ടര്‍ വികാസ് സി മേത്തയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കളുടെ നികുതി വെട്ടിപ്പ്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ചൂണ്ടിക്കാണിച്ച് 15 വര്‍ഷം മുന്‍പ് അയച്ച കത്തിലാണ് നടപടി. അതേസമയം താന്‍ അയച്ച റിമൈന്‍ഡറിന്റെ പശ്ചാത്തലത്തിലാണ് നടപടിയുണ്ടായിരിക്കുന്നതെന്ന് ടിപി നന്ദകുമാര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇത് സംബന്ധിച്ച് കത്തയച്ചിരുന്നു.

തന്റെ പക്കലുള്ള തെളിവുകള്‍ അടുത്ത ദിവസം ഹാജരായി ഇഡിക്ക് കൈമാറും. എസ്എന്‍സി ലാവ്ലിന്‍, കവിയൂര്‍ കേസ് ഉള്‍പ്പെടെയുള്ള കേസുകളുടെ തെളിവുകള്‍ നശിപ്പിക്കുന്നതിനായി കോഴിക്കോട്ടെ തന്റെ ഓഫീസിന് ഒരു സംഘം അക്രമികള്‍ തീയിട്ടിരുന്നു. ഇതില്‍ നശിക്കാതെ ഇപ്പോഴും കൈയിലുള്ള തെളിവുകളാണ് കൈമാറുന്നതെന്ന് നന്ദകുമാര്‍ പറഞ്ഞു.

Continue Reading

Latest News