Connect with us
Malayali Express

Malayali Express

ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

KERALA

ബാലുശ്ശേരിയില്‍ ധര്‍മ്മജനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

Published

on

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ബാലുശ്ശേരി കോണ്‍ഗ്രസി നിയോജക മണ്ഡലം കമ്മിറ്റി. ഈ ആവശ്യം ഉന്നയിച്ച് മണ്ഡലം കമ്മിറ്റി കെപിസിസി അധ്യക്ഷന് കത്ത് നല്‍കി. ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്നാണ് മണ്ഡലം കമ്മിറ്റി കത്തില്‍ പറയുന്നത്.

നടിയെ അക്രമിച്ച കേസ് ഉള്‍പ്പെടെ വ്യാപകമായി ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ധര്‍മ്മജനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നും മണ്ഡലം കമ്മിറ്റി വിശദീകരിക്കുന്നു. കോഴിക്കോട്ടെ സംവരണ മണ്ഡലമായ കഴിഞ്ഞ ഹതവണ മത്സരിച്ചത് മുസ്ലീം ലീഗായിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുകയും പകരം ലീഗിന് കുന്ദമംഗലം വിട്ടുകൊടുക്കുകയുമായിരുന്നു. ഇതോടെ ധര്‍മ്മജനെ ബാലുശ്ശേരിയില്‍ മത്സരിപ്പിക്കാനുള്ള സാധ്യത സജീവമായി. ഈ സാഹചര്യത്തിലാണ് മണ്ഡലം കമ്മിറ്റി ധര്‍മ്മജന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Continue Reading

Latest News