Connect with us
Malayali Express

Malayali Express

രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

KERALA

രണ്ട് ടേം വ്യവസ്ഥ പാലിക്കണം; അഞ്ച് മന്ത്രിമാര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

Published

on

ഐസക്കും സുധാകരനുമടക്കം അഞ്ച് മന്ത്രിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. തോമസ് ഐസക്, ജി സുധാകരന്‍, എകെ ബാലന്‍, ഇപി ജയരാജന്‍, സി രവീന്ദ്രനാഥ് എന്നിവര്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. ഇവര്‍ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കുന്നതില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. മത്സരിക്കുന്നതില്‍ രണ്ട് ടേം വ്യവസ്ഥ പാലിക്കണമെന്നാണ് നിര്‍ദേശം.

സീറ്റ് വിഭജനത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സീറ്റുകളൊഴികെ മറ്റെല്ലാ സീറ്റുകളിലെയും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ വെള്ളിയാഴ്ച ധാരണയാകും. എല്‍ഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ എടുക്കേണ്ട അന്തിമ നിലപാടും സിപിഎം തീരുമാനിക്കും. മുഖ്യമന്ത്രിയടക്കം മന്ത്രിസഭയിലെ ബാക്കിയുള്ളവര്‍ മത്സരിക്കാനാണ് സാധ്യത. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുക്കുന്നുണ്ട്.

ജയരാജന്റെ മണ്ഡലമായ കണ്ണൂരിലെ മട്ടന്നൂരില്‍ നിന്നാവും ഇത്തവണ ആരോഗ്യമന്ത്രി കെകെ ശൈലജ ജനവിധി തേടുക. അതേസമയം മട്ടന്നൂര്‍ ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ജയരാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എകെ ബാലന് പകരം ഭാര്യ ജമീലയെ പരിഗണിക്കണമെന്ന നിര്‍ദേശം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന് മുന്നില്‍ വന്നിരുന്നു. എന്നാല്‍ വിമര്‍ശനം ഉയര്‍ന്നതോടെ ബാലന്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

Continue Reading

Latest News