Connect with us
Malayali Express

Malayali Express

‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ

INDIA

‘മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കും’; ബിജെപി എംപി തേജസ്വി സുര്യ

Published

on

മെയ് മൂന്നിന് പശ്ചിമ ബംഗാളിന് ആദ്യ ബിജെപി മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് ബിജെപി എംപി തേജസ്വി സുര്യ. ബംഗാളില്‍ 294 സീറ്റുകളില്‍ 200 സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് തേജസ്വി പറഞ്ഞു. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ടുഘട്ടങ്ങളായിട്ടാണ് പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

‘പശ്ചിമ ബംഗാളില്‍ 200 സീറ്റുകളില്‍ കൂടുതല്‍ ബിജെപി നേടും. മുഖ്യമന്ത്രിക്കസേരയിലുള്ള മമത ബാനര്‍ജിയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. മെയ് മൂന്നിന് പശ്ചിമ ബംഗാളിന് പുതിയ മുഖ്യമന്ത്രിയെ ലഭിക്കും. ബംഗാളില്‍ രക്തച്ചൊരിച്ചിലോ, രാഷ്ട്രീയ കൊലപാതകങ്ങളോ ഇനി ഉണ്ടാകില്ല. കാരണം ഇനി ഭരിക്കാന്‍ പോകുന്നത് ബിജെപി മുഖ്യമന്ത്രിയാണ്’ തേജസ്വി സുര്യ പറഞ്ഞു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ബിജെപി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പില്‍ 200 അധികം സീറ്റുകള്‍ നേടുമെന്നും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് നേരത്തെ പറഞ്ഞിരുന്നു. ‘ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തിയിരുന്നു. അതിന്റെ ഫലം ലോക്സഭ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്’ ദിലീപ് ഘോഷ് പറഞ്ഞു. 19-ല്‍ പകുതി, 21ല്‍ തൂത്തുവാരുക എന്നതാണ് തങ്ങളുടെ മുദ്രവാക്യമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Latest News