Connect with us
Malayali Express

Malayali Express

ശ്രീ എം മതേതരവാദിയായ യോഗിവര്യന്‍, മനുഷ്യജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ചയ്ക്ക് പോയത്: മുഖ്യമന്ത്രി

KERALA

ശ്രീ എം മതേതരവാദിയായ യോഗിവര്യന്‍, മനുഷ്യജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ചയ്ക്ക് പോയത്: മുഖ്യമന്ത്രി

Published

on

ആര്‍എസ്എസുമായി സിപിഎം സമാധാന ചര്‍ച്ച നടത്തിയ വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ച നടത്തിയത്. ശ്രീ എം മതേതരവാദിയായ യോഗീവര്യന്‍ ആണെന്നും, സമാധാന ചര്‍ച്ച രാഷ്ട്രീയ ബാന്ധവമായി ചിത്രീകരിക്കേണ്ടതിശല്ലന്നും അദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചര്‍ച്ചയില്‍ ശ്രീ എം നേതൃപരമായ പങ്ക് ആണ് വഹിച്ചത്. സമാധാനം നിലനിര്‍തതുന്നതിനായി മുഖ്യമന്ത്രി എന്ന നിലയില്‍ സ്വഭാവികമായും നടപടിയെടുക്കേണ്ടതുണ്ട്. സെക്കുലര്‍ ആയ യോഗിവര്യനായതിനാലാണ് അദേഹശത്ത പോലൊരാളുമായി സഹകരിക്കാ ന്‍ തയാറായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ നടത്തിയ ചര്‍ച്ചയാണത്. അത്തരത്തിലുള്ള ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിട്ടുണ്ട്.ശ്രീ എം പങ്കെടുത്ത പദയാത്രയില്‍ കോണ്‍ഗ്രസ് നേതാക്കളും ഉണ്ടായിരുന്നുവെന്നും അദേഹം ചുണ്ടിക്കാട്ടി. അതേസമയം ചര്‍ച്ചയ്ക്ക് ഞങ്ങളാരും തലയില്‍ മുണ്ടിട്ട് പോയിട്ടില്ലെന്ന് കോലീബീ സഖ്യം പരാമര്‍ശിച്ച് അദേഹം വിമര്‍ശവും ഉയര്‍ത്തി.

Continue Reading

Latest News