Connect with us
Malayali Express

Malayali Express

‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്‍പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

INDIA

‘കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ സ്വന്തം താല്‍പര്യത്തിന് ഉപയോഗിക്കുന്നു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Published

on

കേന്ദ്ര ഏജന്‍സികളായ ആദായനികുതി, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവയെ കേന്ദ്ര സര്‍ക്കാര്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സൗഹൃദ മാധ്യമങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ തലകുനിക്കുകയാണെന്ന് അദേഹം കുറ്റപ്പെടുത്തി. അതേസമയം കര്‍ഷക സമരത്തിനെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ തങ്ങളുടെ വിദ്വേഷം പ്രകടിപ്പിക്കുകയാണെന്നും അവരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റി ചെയ്തു.

ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ അനുരാഗ് കശ്യപ്, നടി തപ്സ് പന്നു എന്നിവരുടെ വസതികളില്‍ ആദായനികുതി വകുപ്പ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. കശ്യപ് പങ്കാളിയായിരുന്ന ഫാന്റം ഫിലിംസിലെ സാമ്പത്തിക ഇടപാടും നികുതിവെട്ടിപ്പും സംബന്ധിച്ചാണ് അന്വേഷണമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. എന്നാല്‍ അനുരാഗ് കശ്യപിന്റെയും തപ്സി പന്നുവിന്റെയും പേരുകള്‍ എടുത്തു പറയാതെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

Continue Reading

Latest News