Connect with us
Malayali Express

Malayali Express

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2,179,185 ആയി

INDIA

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2,179,185 ആയി

Published

on

മഹാരാഷ്​ട്രയില്‍ കോവിഡ്​ രോഗികളുടെ ഏണ്ണത്തില്‍ വന്‍ വര്‍ധന. 9,855 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്​ട്രയില്‍ രോഗം ബാധിച്ചത്​. ഇതോടെ സംസ്ഥാനത്തെ കോവിഡ്​ രോഗികളുടെ എണ്ണം 2,179,185 ആയി ഉയര്‍ന്നു.

ഒക്​ടോബര്‍ 17ന്​ ശേഷം ഇതാദ്യമായാണ്​ രോഗികളുടെ എണ്ണം ഇത്രയും ഉയരുന്നത്​. മുംബൈയില്‍ മാത്രം 1,121 പേര്‍ക്ക്​ രോഗം ബാധിച്ചു.മുംബൈയിലെ രോഗികളുടെ എണ്ണം 52,280 ആയി ഉയര്‍ന്നു. ചൊവ്വാഴ്ചക്ക്​ ശേഷം 42 മരണം കൂടി സ്ഥിരീകരിച്ചു. ഇതുവരെ 11,487 പേരാണ്​ മുംബൈയില്‍ കോവിഡ്​ മൂലം മരിച്ചത്​.

Continue Reading

Latest News