GULF
ദുബൈയില്‍ റമദാന് കൂടാരങ്ങള്‍ക്ക് ഇത്തവണയും അനുമതിയില്ല

ദുബൈ: കഴിഞ്ഞ റമദാന് കോവിഡ് കവര്‍ന്നെടുത്തതിലെ സങ്കടം ഇക്കുറി മറികടക്കാമെന്ന വിശ്വാസിസമൂഹത്തിെന്റയും തൊഴിലാളികളുടെയും പ്രതീക്ഷക്ക് മങ്ങലേല്ക്കുന്നു. റമദാന് കാലത്ത് പ്രവാസികളുടെയും സന്ദര്‍ശകരുടെയും അന്നവും ആശ്രയവുമായിരുന്ന ഇഫ്താര്‍ തമ്ബുകള്ക്ക് ദുബൈയില്‍ അനുമതി നിഷേധിച്ചു. കോവിഡ് വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് തമ്ബുകള്‍ വേണ്ടെന്നുവെക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കുന്നത്. കോവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി റമദാന് കൂടാരങ്ങള്ക്കുള്ള എല്ലാ പെര്‍മിറ്റുകളും ഈ വര്‍ഷവും റദ്ദാക്കി. ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് (ഐ.എ.സി.ഡി) പുറത്തിറക്കിയ പ്രസ്താവനയില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 2021ലെ റമദാന് കൂടാരങ്ങള്ക്കുള്ള എല്ലാ പെര്‍മിറ്റുകളും റദ്ദാക്കാനുള്ള തീരുമാനമെടുത്തതായി വ്യക്തമാക്കി.
റമദാന് മാസത്തില്‍ പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്താനായി പള്ളികള്‍ക്കോ വീടുകള്‍ക്കോ മറ്റേതെങ്കിലും പൊതുസ്ഥലങ്ങള്ക്കോ പുറത്ത് കൂടാരങ്ങള്‍ അനുവദിക്കില്ല. റമദാന് മാസത്തില്‍ യു.എ.ഇയിലുടനീളം ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകള്‍, മനുഷ്യസ്നേഹികള്‍, സര്‍ക്കാര്‍സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് കൂടാരങ്ങള്‍ സ്ഥാപിച്ച് കൂടിച്ചേരലുകള്‍ക്ക് സൗകര്യമൊരുക്കിയിരുന്നത്. മാസപ്പിറവി ദൃശ്യമാകുന്നതിനെ ആശ്രയിച്ച് ഈ വര്‍ഷം ഏപ്രില്‍ 13ന് റമദാന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് വ്യാപനം തടയാനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണക്കാനായി മുന്‍കരുതല്‍ നടപടികളുടെ പ്രാധാന്യം ഐ.എ.സി.ഡിയിലെ ചാരിറ്റബിള്‍ സെക്ടര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ അഹമ്മദ് ദര്‍വിഷ് അല്‍ മുഹൈരി ഉൗന്നിപ്പറഞ്ഞു.
റമദാന് മാസത്തില്‍ എല്ലാവര്ക്കും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുമെന്നും ഇതിനാണ് ഐ.എ.സി.ഡി മുന്‍ഗണന നല്‍കുന്നതെന്നും അല്‍ മുഹൈരി വിശദീകരിച്ചു. റമദാന് മാസത്തില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍, കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഐ.എ.സി.ഡി അംഗീകരിച്ചതും ലൈസന്‍സുള്ളതുമായ അസോസിയേഷനുകളെയും ചാരിറ്റബിള്‍ സ്ഥാപനങ്ങളെയും ബന്ധപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിലെ അര്‍ഹരായ വിഭാഗങ്ങള്‍ക്ക് സഹായം ഉറപ്പുവരുത്താനായി ഏജന്‍സികളെയും ഓര്‍ഗനൈസേഷനുകളെയും ഏകോപിപ്പിക്കുമെന്ന്ഐ.എ.സി.ഡിയിലെ ചാരിറ്റബിള്‍ ഇന്സ്റ്റിറ്റ്യൂഷന് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മുഹമ്മദ് മുസാബെ ദാഹി പറഞ്ഞു.
-
KERALA8 hours ago
ഓക്സിജന്‍ ലഭ്യമാക്കിയതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി
-
KERALA9 hours ago
കോവിഡ് : പി.എസ്.സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു
-
INDIA9 hours ago
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
-
INDIA10 hours ago
ലോകത്ത് കൊവിഡ് രോഗികള്‍ 14.20 കോടി കടന്നു : രോഗമുക്തരായത് 12 കോടി പേര്
-
INDIA10 hours ago
നടന് വിവേകിന്റെ മരണത്തില്‍ വിമര്‍ശനവുമായി മന്‍സൂര്‍ അലിഖാന്
-
INDIA10 hours ago
കുംഭമേളയില്‍ പങ്കെടുത്ത് ഗുജറാത്തില്‍ മടങ്ങിയെത്തിയ 49 പേര്‍ക്ക് കൊവിഡ്
-
KERALA10 hours ago
എറണാകുളത്ത് ബീച്ചുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി
-
KERALA10 hours ago
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് വാളയാറില്‍ ഇന്നു മുതല്‍ പരിശോധന