Connect with us
Malayali Express

Malayali Express

ഭ​ക്ഷ്യ​സു​ര​ക്ഷ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച ഇ​ന്ത്യ​ന്‍ ​റ​സ്​​റ്റാ​റ​ന്‍​റ് അ​ട​ച്ചു​പൂ​ട്ടി

GULF

ഭ​ക്ഷ്യ​സു​ര​ക്ഷ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച ഇ​ന്ത്യ​ന്‍ ​റ​സ്​​റ്റാ​റ​ന്‍​റ് അ​ട​ച്ചു​പൂ​ട്ടി

Published

on

അ​ബൂ​ദ​ബി: ഭ​ക്ഷ്യ​സു​ര​ക്ഷ ച​ട്ട​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി ലം​ഘി​ച്ച​തി​ന് അ​ബൂ​ദ​ബി​യി​ലെ ഇ​ന്ത്യ​ന്‍ റ​സ്​​റ്റാ​റ​ന്‍​റ് അ​ട​ച്ചു​പൂ​ട്ടി. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​കും​വി​ധം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ത​ല​സ്ഥാ​ന​ത്തെ മ​ഫ്ര​ക്ക് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ സി​റ്റി​യി​ലെ ദ​ര്‍​ബാ​ര്‍ എ​ക്‌​സ്പ്ര​സ് റ​സ്​​റ്റാ​റ​ന്‍​റാ​ണ്​ അ​ട​ച്ചു​പൂ​ട്ടാ​ന്‍ അ​ബൂ​ദ​ബി അ​ഗ്രി​ക​ള്‍​ച​ര്‍ ആ​ന്‍​ഡ് ഫു​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി ഉ​ത്ത​ര​വി​ട്ട​ത്.

തു​ട​ര്‍​ച്ച​യാ​യി ആ​രോ​ഗ്യ സു​ര​ക്ഷ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തി​യ​താ​ണ് ഹോ​ട്ട​ല്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു. സ്ഥാ​പ​ന​ത്തി​നെ​തി​രെ മൂ​ന്ന് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ നേ​ര​ത്തേ ഫു​ഡ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും സൂ​ക്ഷി​ക്കു​ന്ന​തി​ലും ശു​ചി​ത്വം വ​ള​രെ കു​റ​വാ​യ​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് അ​ട​ച്ചു​പൂ​ട്ടു​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

ഭ​ക്ഷ്യ സു​ര​ക്ഷ​യെ​യും ഉ​പ​യോ​ക്താ​ക്ക​ളു​ടെ ആ​രോ​ഗ്യ​ത്തെ ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.റ​സ്​​റ്റാ​റ​ന്‍​റി​ല്‍ ശു​ചി​ത്വ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തു​വ​രെ പൂ​ട്ടി​യി​ടാ​നാ​ണ് ഉ​ത്ത​ര​വ്. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നു ഭീ​ഷ​ണി​യാ​വു​ന്ന അ​വ​സ്ഥ പ​രി​ഹ​രി​ച്ച​താ​യി അ​ധി​കൃ​ത​ര്‍​ക്ക്​ ബോ​ധ്യ​പ്പെ​ട്ടാ​ല്‍ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്കാം. അ​ബൂ​ദ​ബി​യി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹോ​ട്ട​ലു​ക​ളി​ലും റ​സ്​​റ്റാ​റ​ന്‍​റു​ക​ളി​ലും ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഭ​ക്ഷ്യ സു​ര​ക്ഷ ആ​വ​ശ്യ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ബൂ​ദ​ബി അ​ഗ്രി​ക​ള്‍​ച​ര്‍ ആ​ന്‍​ഡ് ഫു​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Continue Reading

Latest News