Connect with us
Malayali Express

Malayali Express

കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം: പോസ്റ്ററിനു പിന്നില്‍ ഗ്രൂപ്പോ അതോ സിപിഎമ്മോ? മൂവാറ്റുപുഴ സീറ്റിനു വാഴയ്ക്കന്‍ യോഗ്യനല്ല ; ഒന്നും അറിയാതെ പാവം ജനം

KERALA

കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം: പോസ്റ്ററിനു പിന്നില്‍ ഗ്രൂപ്പോ അതോ സിപിഎമ്മോ? മൂവാറ്റുപുഴ സീറ്റിനു വാഴയ്ക്കന്‍ യോഗ്യനല്ല ; ഒന്നും അറിയാതെ പാവം ജനം

Published

on

മനുലാല്‍

കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധം പോസ്റ്റര്‍ യുദ്ധത്തിലേക്കു നീങ്ങുകയാണ്. കോണ്‍ഗ്രസ് സിപിമ്മിനെ പഴിക്കുന്നുണ്ടെങ്കിലും പാവം വോട്ടര്‍മാക്ക് ഇതൊന്നും അറിയില്ല. ഏതായാലും തെര്‌ഞെടുപ്പുവരുമ്പോള്‍ സീറ്റില്ലാത്തവനും ഗ്രൂപ്പുകാരും കളി തുടങ്ങുന്നതു നിത്യസംഭവമാണ്. എന്നാല്‍ ഇതിനെ കുറിച്ചൊന്നുംഅന്വേഷിക്കാതെ ഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍ വീതം വച്ചു കൊടുത്തു അധികാരത്തില്‍ നിന്നും താഴെയിറങ്ങുന്ന സ്ഥിതിയാണ് കോണ്‍ഗ്രസിനുള്ളത്. മൂവാറ്റുപുഴ സീറ്റിനു ജോസഫ് വാഴയ്ക്കന്‍ പോരാഎന്ന നിലപാടാണ് ഗ്രൂപ്പുകാര്‍ നടത്തുന്നത്. ഇതു ഏറെകുറെ ശരിയുമാണ്. സിപിഐയിലെ എല്‍ദോ ഏബ്രാഹം ജയിച്ചു എംഎല്‍എയായതു തന്നെ ജോസഫ് വാഴയ്ക്കന്‍ മൂലമാണ്. അല്ലെങ്കില്‍ ഈ സീറ്റ് നഷ്ടപ്പെടില്ലായിരുന്നുവെന്നു വോട്ടര്‍മാര്‍ പറയുന്നു. ഇ.എസ്.ബിജിമോളെ വിജയിപ്പിക്കാന്‍ ഇ.എം.അഗസ്തി എ്ന്ന കോണ്‍ഗ്രസ് നേതാവ് വരേണ്ടി വന്നു. ഏറ്റുമാനൂരില്‍ തോമസ് ചാഴിക്കാടന്‍ വേണ്ടി വന്നു സിപിഎമ്മിന്റെ സുരേഷ് കുറുപ്പിനു രണ്ടുവട്ടം ജയിക്കാന്‍. ഇവരെല്ലാം കോണ്‍ഗ്രസ് , കേരള കോണ്‍ഗ്രസ ്‌നേതാക്കള്‍ക്കു പണം നല്കിയാണോ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതെന്നു സംശയമുണ്ട്. ജനങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന നേതാക്കളാണ് സിപിഎമ്മിനും സിപിഐയ്ക്കും സാധ്യത കല്പിക്കുന്നത്.


മൂവാറ്റുപുഴയില്‍ പോസ്റ്റര്‍ ഇറങ്ങിയതിനു പിന്നാലെ ജോസഫ് വാഴയ്ക്കനെതിരേ തിരുവനന്തപുരത്തും പോസ്റ്റര്‍ ഇറങ്ങി കഴിഞ്ഞു. ജോസഫ് വാഴക്കനെതിരേ കെപിസിസി ആസ്ഥാനത്തും തിരുവനന്തപുരം നഗരത്തിലെ മറ്റിടങ്ങളിലും പോസ്റ്ററുകള്‍. ജോസഫ് വാഴക്കനെ മൂവാറ്റുപുഴയില്‍ മത്സരിപ്പിക്കുന്നതിനെ എതിര്‍ത്തു കൊണ്ടാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജോസഫ് വാഴക്കന്‍ മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല എന്നാണ് ഇംഗ്ലീഷിലുള്ള പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. ‘സേവ് കോണ്‍ഗ്രസ്, സേവ് മൂവാറ്റുപുഴ’ തുടങ്ങിയ വാചകങ്ങളും പോസ്റ്ററിലുണ്ട്. നേരത്തെ മൂവാറ്റുപുഴ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കി ചങ്ങനാശ്ശേരി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇതിനെതിരേ ജോസഫ് വാഴക്കന്‍ ഉള്‍പ്പെടെ പരസ്യമായി രംഗത്തെത്തി. ഇതിനുപിന്നാലെയാണ് ജോസഫ് വാഴക്കനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.അതിനിടെ, കോന്നിയില്‍ അടൂര്‍ പ്രകാശ്, റോബിന്‍ പീറ്റര്‍ എന്നിവര്‍ക്കെതിരേ പോസ്റ്റര്‍ പതിച്ചവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാത്രി കാറിലെത്തിയ ഒരു സംഘം പോസ്റ്റര്‍ പതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് പിന്നില്‍ സിപിഎമ്മാണെന്നാണ് ഡി.സി.സി. പ്രസിഡന്റ് ബാബു ജോര്‍ജിന്റെ പ്രതികരണം.

Continue Reading

Latest News