Connect with us
Malayali Express

Malayali Express

ചങ്ങനാശേരി സിപിഐ കൊണ്ടുപോകുമോ? കേരള കോണ്‍ഗ്രസിലെ ഹതഭാഗ്യവാന്‍ ജോബ് മൈക്കിള്‍ വെട്ടിലായി

KERALA

ചങ്ങനാശേരി സിപിഐ കൊണ്ടുപോകുമോ? കേരള കോണ്‍ഗ്രസിലെ ഹതഭാഗ്യവാന്‍ ജോബ് മൈക്കിള്‍ വെട്ടിലായി

Published

on

സാബുജോസ്

കേരളകോണ്‍ഗ്രസ് എമ്മില്‍ ഏറ്റവും ഭാഗ്യമില്ലാത്ത നേതാവായി ജോബ് മൈക്കിള്‍ മാറുമോ? കേരള കോണ്‍ഗ്രസ് അനുഭാവികള്‍ തന്നെ ഉറ്റുനോക്കുകയാണിത്. കേരള കോണ്‍ഗ്രസ് എം സ്ഥിരം മത്സരിച്ചിരുന്ന സീറ്റാണ് ചങ്ങനാശേരി. സി.എഫ് തോമസിന്റെ തട്ടുകമായ ഈ സീറ്റ് കേരള കോണ്‍ഗ്രസിനു അവകാശപ്പെട്ടതാണ്. യൂത്തഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ അറിയപ്പെടുന്ന നേതാവായി തിളങ്ങിയ വ്യക്തിത്വമാണ് ജോബ് മൈക്കിളിനുള്ളത്. സിഎഫ് തോമസ് കാരണം ഒരിക്കല്‍ പോലും ചങ്ങനാശേരി സീറ്റ് ലഭിച്ചില്ല. കെ.എം.മാണിയുടെയും സി.എഫ് തോമസിന്റെയും മരണത്തിനുശേഷവും ചങ്ങനാശേരി സീറ്റ് ജോബ് മൈക്കിളിനു ലഭിക്കുമോ? സി.എഫ് തോമസ് മരിച്ചതോടെ ലഭിക്കേണ്ട സീറ്റായിരുന്നു. അപ്പോഴാണ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായത്. ജോസ് കെ മാണിയും പി.ജെ.ജോസഫും വഴിപ്പിരിഞ്ഞു. സ്വഭാവികമായും ജോബ് മൈക്കിള്‍ ജോസ് കെ മാണിയൊടൊപ്പം ഉറച്ചുനിന്നു. സ്വഭാവികമായും ചങ്ങനാശേരി സീറ്റ് ഉറപ്പായി ജോബിനു ലഭിക്കേണ്ടതാണ്. ജോസഫ് വിഭാഗം വേറെയാണ്. സി.എഫ്.തോമസ് ജോസഫിന്റെ കൂടെയയാിരുന്നു. അതു കൊണ്ട് തന്നെ സീറ്റില്‍ സി.എഫ് തോമസിന്റെ മകളോ സഹോദരനോ അവകാശവാദം ഉന്നയിക്കില്ല. അവര്‍ യുഡിഎഫിലും ജോസ് കെ മാണി എല്‍ഡിഎഫിലുമാണ്.
എന്നാല്‍ കാഞ്ഞിരപ്പള്ളി സീറ്റിനു പകരം ചങ്ങനാശേരി സീറ്റ് വേണമെന്നാണ് സിപിഐ അവശ്യപ്പെട്ടിരിക്കുന്നത്.പൂഞ്ഞാര്‍ സീറ്റ് കൊടുക്കാമെന്ന സിപിഎമ്മിന്റെ നിലപാട് സിപിഐ നിരാകരിച്ചു കളഞ്ഞു. കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശേരി മതിയെന്ന് സിപിഐ സിപിഎമ്മിനെ അറിയിച്ചു. കേരള കോണ്‍ഗ്രസുമായി സിപിഎം ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് സിപിഐ നിലപാട് അറിയിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പ്രാഥമിക ആലോചനകള്‍ക്കായി സിപിഐ സംസ്ഥാന നിര്‍വാഹകസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.
2016 ല്‍ 27 സീറ്റില്‍ മല്‍സരിച്ച സിപിഐ മലബാറിലെ രണ്ടു സീറ്റുകള്‍ ഉപേക്ഷിക്കാനും രണ്ടെണ്ണം വച്ചുമാറാനും തയാറാണെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു. കേരള കോണ്‍ഗ്രസിന് വേണ്ടി കാഞ്ഞിരപ്പള്ളിയും ഇരിക്കൂറും വിട്ടുനല്‍കാമെന്നും പകരം ചങ്ങാനാശേരിയും പേരാവൂരും വേണമെന്നുമായിരുന്നു സിപിഐയുടെ ആവശ്യം. എന്നാല്‍ ഇടതുമുന്നണിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്‍ണമായതോടെ സിപിഐ വിട്ടുവീഴ്ചയ്ക്ക് തയാറാവുകയാണ്. കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശേരി എന്നതില്‍ മാത്രമാണ് സിപിഐക്ക് നിര്‍ബന്ധമുള്ളത്. ഇരിക്കൂറിന് പകരം കണ്ണൂരില്‍ വേറെ സീറ്റ് വേണ്ടെന്നും സിപിഐ സിപിഎമ്മിനോട് വ്യക്തമാക്കിയിട്ടുണ്ട്.
ഇതു ചങ്ങനാശേരിയില്‍ കണ്ണുനട്ടിരിക്കുന്ന ജോബ് മൈക്കിളിനു തിരിച്ചടിയാണ്. ഈ പ്രാവശ്യവും സീറ്റ് ലഭിച്ചില്ലെങ്കില്‍ ഉടനെയെങ്കും കിട്ടാനുള്ള സാധ്യതയുമില്ല.

Continue Reading

Latest News