Connect with us
Malayali Express

Malayali Express

യുഡിഎഫ് ഉഭയകക്ഷിചര്‍ച്ച: 12ല്‍ ജോസഫ് വാശി; ഒമ്പതില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ്, യുഡിഎഫ് പൊട്ടിത്തെറിയിലേക്ക്

KERALA

യുഡിഎഫ് ഉഭയകക്ഷിചര്‍ച്ച: 12ല്‍ ജോസഫ് വാശി; ഒമ്പതില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ്, യുഡിഎഫ് പൊട്ടിത്തെറിയിലേക്ക്

Published

on

ആദിത്യവര്‍മ

യുഡിഎഫിലെ കേരള കോണ്‍ഗ്രസുമായിട്ടുള്ള സീറ്റ്ധാരണ എങ്ങും എത്താതെ പെരുവഴിയില്‍. കഴിഞ്ഞ പ്രാവശ്യം മത്സരിച്ച 15 സീറ്റില്‍ മൂന്നെണ്ണം കുറച്ചു 12 സീറ്റ് വേണമെന്ന വാശിയില്‍ ജോസഫും ഒമ്പതില്‍ ഒതുക്കാന്‍ കോണ്‍ഗ്രസും രംഗത്തിറങ്ങിയതോടെ ഒരുതരത്തിലും നീക്കുപോക്കില്ലാതെ പെരുവഴിയിലായിരിക്കുകയാണ് ചര്‍ച്ച.പ്രധാനമായും കോട്ടയംജില്ലയിലെ സീറ്റുകളുടെ കാര്യത്തിലാണ് തര്‍്ക്കം ഉടലെടുത്തിരിക്കുന്നത്. ചങ്ങനാശേരി സീറ്റില്‍ ഇരിക്കൂറില്‍ നിന്നും വരുന്ന കെ.സി.ജോസഫിനു കണ്ണുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ കെ.സി ജോസഫിനെ മത്സരിപ്പിക്കാനാണ് നീക്കം. ഇവിടെ സീറ്റ് കിട്ടിയില്ലെങ്കില്‍ അടിച്ചുപിരിയാനുള്ള നീക്കമാണ് കേരള കോണ്‍ഗ്രസിനുള്ളത്. വിമതന്‍വരെ നില്‍ക്കാനുള്ള സാധ്യതയുണ്ടെന്നു സി.എഫ് തോമസിന്റെ സഹോദരന്‍സാജന്‍ ഫ്രാന്‍സീസിന്റെ നിലപാട്. ഇതോടെ ഒരു പൊട്ടിത്തെറിയാണ് വരുന്നത്. സി.എഫ് തോമസ് മരിക്കുന്നതിനു മുമ്പു സ്ഥാനാര്‍ഥി ആരാകണമെന്ന വ്യക്തമായ അറിയിപ്പും ജോസഫിനു നല്‍കിയിട്ടുണ്ടെന്നും അറിയുന്നു. അത് മകളാണോ സഹോദരനാണോ എന്ന സംശയമേയുള്ളൂ, അതു കൊണ്ടു തന്നെ ഈ സീറ്റ് കേരള കോണ്‍ഗ്രസിനു നിര്‍ണായകമാണ്. കടുത്തുരുത്തി, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളിലാണ് കോട്ടയത്ത് ജോസഫിന്റെ പിടിവാശി.

ചങ്ങനാശേരിയും മൂവാറ്റുപുഴയും വച്ചു മാറുന്ന കാര്യവും കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. മൂവാറ്റുപുഴ നല്‍കിയിട്ടു ചങ്ങനാശേരി ഏറ്റെടുക്കുക എന്നതാണ് ഇവരുടെആവശ്യം.എന്നാല്‍ ഇതില്‍ഒരു വിട്ടുവീഴ്ചയുമില്ലെന്നു ജോസഫ് അറിയിച്ചു കഴിഞ്ഞു.പാലാ, ചങ്ങാനശ്ശേരി സീറ്റുകളോട് കേരള കോണ്‍ഗ്രസിന് വൈകാരികമായ ബന്ധമാണ് ഉള്ളത്. ഇതില്‍ പാലാ മുന്നണിയിലേക്ക് പുതുതായി വന്ന മാണി സി കാപ്പന് വിട്ടു നല്‍കാന്‍ തയ്യാറായി. ഇതിന് പിന്നാലെയാണ് ചങ്ങനാശ്ശേരിയും മൂവാറ്റുപുഴയും തമ്മില്‍ വെച്ച് മാറാനുള്ള നീക്കവും ഉണ്ടായത്. ഇതോടെയാണ് ജോസഫ് പക്ഷവും സിഎഫ് തോമസിന്റെ കുടുംബവും ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
ചങ്ങനാശ്ശേരിയിലെ കേരള കോണ്‍ഗ്രസുകാര്‍ക്കും, കേരളത്തിലെ കേരള കോണ്‍ഗ്രസുകാര്‍ക്കും സീറ്റ് കോണ്‍ഗ്രസിന് വിട്ടു കൊടുക്കുന്നതില്‍ സമ്മതമില്ല. പാലായും ചങ്ങനാശ്ശേരിയും ഇല്ലാത്തെ ഒരു പാര്‍ട്ടിയെ കുറിച്ച് കേരള കോണ്‍ഗ്രസുകാര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറ!ഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വന്നാല്‍ വിമതനായി മത്സരിക്കുമെന്ന സൂചനയും സാജന്‍ ഫ്രാന്‍സിസ്! നല്‍കുന്നു.എന്നാല്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം കടുത്തരുത്തി, പൂഞ്ഞാര്‍ അല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി എന്നിവയാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഇതില്‍ പൂഞ്ഞാറിന്റെ കാര്യത്തിലും തര്‍ക്കം ഉണ്ട്. പിസി ജോര്‍ജിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് ഘടകത്തിന്റെ ആവശ്യം. എന്നാല്‍ സജി മഞ്ഞക്കടമ്പന് വേണ്ടി സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ് ജോസഫ്.ഏറ്റുമാനൂര്‍ സീറ്റിനായും ചര്‍ച്ചകള്‍ നടക്കുകയാണ്. കഴിഞ്ഞ തവണ കോട്ടയം ജില്ലയില്‍ ആകെയുള്ള 9 സീറ്റില്‍ ആറ് സീറ്റിലും കേരള കോണ്‍ഗ്രസായിരുന്നു മത്സരിച്ചത്. മൂന്ന് സീറ്റില്‍ കോണ്‍ഗ്രസും മത്സരിച്ചു. ഫലം പുറത്ത് വന്നപ്പോള്‍ 4 സീറ്റില്‍ കേരള കോണ്‍ഗ്രസും രണ്ടിടത്ത് കോണ്‍ഗ്രസും വിജയിച്ചു. പൂഞ്ഞാറില്‍ പിസി ജോര്‍ജിനായിരുന്നു വിജയം.ജോസ്‌കെ മാണി യുടെ നേതൃത്വതില്‍ ഒരു വിഭാഗം മുന്നണി വിട്ടുപോവുകയും ഉപതിരഞ്ഞെടുപ്പില്‍ പാലാ നഷ്ടമാവുകയും സിഎഫ് തോമസ് അന്തരിക്കുകയും ചെയ്തതോടെ നിലവില്‍ കോട്ടയത്ത് ഒരു എംഎല്‍എ മാത്രമാണ് ജോസഫ് വിഭാഗത്തിന് ഉള്ളത്. ഈ സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ് ജില്ലയില്‍ നാല് സീറ്റിലെങ്കിലും മത്സരിക്കുമെന്ന ഉറച്ച നിലപാടാണ് ജോസഫ് വിഭാഗം മുന്നോട്ട് വെക്കുന്നത്.

Continue Reading

Latest News