KERALA
സിപിഎം ഘടകകക്ഷികളെ ഒതുക്കി: ഡോ. കെ.സി.ജോസഫ് യുഡിഎഫിലേക്ക്; ജോസഫിനൊപ്പം ചേരും

മാത്യു ജോണ്‍
തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്ക്കുമ്പോള് സീറ്റ് വിഭജനത്തില്‍ ഘടകകക്ഷികളെ വിദഗ്ധമായി ഒതുക്കി സിപിഎം. ഘടകകക്ഷികള്‍ക്കു പരമാവധി സീറ്റ് നല്‍കാതെ ഒതുക്കിയിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിനു സീറ്റ് പോലും കൊടുത്തിട്ടില്ല. കഴിഞ്ഞ പ്രാവശ്യം കടുത്തുരുത്തിയില്‍ മത്സരിച്ചവരാണ് സ്കറിയാ തോമസ് വിഭാഗം. ഇവരെ മാത്രമല്ല, മറ്റു ഘടകകക്ഷികളെയും ഒതുക്കി. എന്‍സിപി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ജനതാദള്‍എസ്, ലോക് താന്ത്രിക് ജനതാദള്‍,സിപിഐ തുടങ്ങയവരെയും ഒതുക്കി. കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി എത്തിയതാണ് പ്രശ്നമെന്നാണ് സിപിഎം പറയുന്നത്. അതു കൊണ്ട് അവരെ അഡ്ജറ്റ് ചെയ്യാന്‍ എല്ലാവരെയും ഒതുക്കുന്നു. നാലു സീറ്റില്‍ മത്സരിച്ചിരുന്ന എന്‍സിപിയെ ചവിട്ടിയതു രാഷ്ട്രീയകേരളം കണ്ടതാണ്. എന്‍സിപിയുടെ പാലാ പോലും എടുത്തു ജോസ് കെ മാണിക്ക് കൊടുത്തു. മാണി സി കാപ്പന് എംഎല്‍എയ്ക്കു പാര്‍ട്ടി മാറേണ്ടി വന്നു.എല്‍ഡിഎഫിന്റെ വശത്തേക്കു വന്ന ജോസ് കെ മാണിക്കു വേണ്ടി പാലാ കൊടുത്തപ്പോള്‍ കാപ്പന്യുഡിഎഫിലേക്കു മാറി സ്ഥാനാര്‍ഥിയാകുന്നു. എന്നാല്‍ നാലു സീറ്റ് ചോദിച്ച എന്‍സിപിയെ ഒതുക്കി രണ്ട് സീറ്റ് എന്ന നിലയിലേക്കു സിപിഎം മാറുന്നു. എ.കെ.ശശീന്ദ്രന് മത്സരിച്ച എലത്തൂര്‍ സീറ്റ് കിട്ടുമോ എന്നു പോലും അറിയാത്ത അവസ്ഥയാണ്. കുട്ടനാട്സീറ്റ് എന്‍സിപിക്കു ലഭിക്കുമെന്നുറപ്പായിട്ടുണ്ട്.
ജനാധിപത്യ കേരള കോണ്‍ഗ്രസ് നാലു സീറ്റില്‍ മത്സരിച്ചവരാണ്. ഇടുക്കി, പൂഞ്ഞാര്‍, തിരുവനന്തപുരം, ചങ്ങനാശേരി എന്നീ സീറ്റാണ് ഇവര്‍ മത്സരിക്കുന്നതും ആവശ്യപ്പെട്ടതും. എന്നാല്‍ തിരുവനന്തപുരത്ത് ഒരു സീറ്റില്‍ ഒതുക്കി. പാര്‍ട്ടി ചെയര്മാന് ഡോ. കെ.സി.ജോസഫിനും പി.സി. ജോസഫിനൊന്നും സീറ്റില്ല. അഡ്വ.റോയ് വാരികാട്ടിനു തൊടുപുഴ കൊടുക്കുമെന്നുറപ്പായിരുന്നു. അതും ജോസ് കെ മാണിക്ക് മാറി കൊടുത്തു. എല്‍ഡിഎഫുമായി പിണങ്ങി കഴിയുന്ന ഡോ.കെ.സി.ജോസഫ് കുട്ടനാട്സീറ്റിനുവേണ്ടി ഇന്നു എല്‍ഡിഎഫ് നേതാക്കളെ കാണുന്നുണ്ട്. എല്‍ഡിഎഫുമായി ഉടക്കി പിരിയാനാണ് സാധ്യത.
കേരള കോണ്‍ഗ്രസ് ജോസഫിലേക്കു തിരിച്ചു വരണമെന്ന് ഡോ.കെ.സി.ജോസഫ് ആഗ്രഹിക്കുന്നു. ഡോക്ടറും പി.സി. ജോസഫും തിരിച്ചുകേരള കോണ്‍ഗ്രസിലേക്കു വരാനാണ് സാധ്യത.
-
KERALA8 hours ago
ഓക്സിജന്‍ ലഭ്യമാക്കിയതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി
-
KERALA8 hours ago
കോവിഡ് : പി.എസ്.സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു
-
INDIA8 hours ago
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
-
INDIA9 hours ago
ലോകത്ത് കൊവിഡ് രോഗികള്‍ 14.20 കോടി കടന്നു : രോഗമുക്തരായത് 12 കോടി പേര്
-
INDIA9 hours ago
നടന് വിവേകിന്റെ മരണത്തില്‍ വിമര്‍ശനവുമായി മന്‍സൂര്‍ അലിഖാന്
-
INDIA10 hours ago
കുംഭമേളയില്‍ പങ്കെടുത്ത് ഗുജറാത്തില്‍ മടങ്ങിയെത്തിയ 49 പേര്‍ക്ക് കൊവിഡ്
-
KERALA10 hours ago
എറണാകുളത്ത് ബീച്ചുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി
-
KERALA10 hours ago
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് വാളയാറില്‍ ഇന്നു മുതല്‍ പരിശോധന