KERALA
കിഫ്ബി സംശയത്തിന്റെ മുള്‍മുനയില്‍ : സിപിഎം വെള്ളം കുടിക്കും; പിടിമുറുക്കി കേന്ദ്ര ഏജന്‍സികള്‍, തോമസ് ഐസക് പ്രതിയാകും

മനുലാല്‍
സ്വര്‍ണക്കടത്ത് കേസിനു പിന്നാലെ തോമസ് ഐസക്കിന്റെയും സിപിഎമ്മിനെയും സര്‍ക്കാരിനെയും വരിഞ്ഞുമുറുക്കി കേന്ദ്ര ഏജന്‍സികള്‍. സമ്പത്തികമായി ഞെരുക്കത്തില്‍ നിന്നിരുന്ന സര്‍ക്കാര്‍ വിദേശത്തുനിന്നും ഫണ്ട് സ്വരൂപിക്കാന്‍ രൂപീകരിച്ച കിഫ്ബി മറ്റൊരു അഴിമതിയും ഭരണഘടനവിരുദ്ധതയുമായി മാറുന്നു. സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിക്കുന്ന കിഫ്ബി വഴിയുള്ള പദ്ധതികളിലേക്കും കിഫ്ബിയിലേക്കും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം നീളുമ്പോള്‍ സര്‍ക്കാരും കിഫ്ബിയും കരിനിഴലില്‍. സംസ്ഥാന സര്‍ക്കാരുകള്‍ വിദേശത്ത് നിന്നു നേരിട്ടു ധനസമാഹരണം നടത്താന്‍് പാടില്ലെന്ന ഭരണഘടന അനുച്ഛേദം കിബ്ഫി ലംഘിച്ചെന്ന സിഐജി റിപ്പോര്‍ട്ടാണ് കിഫ്ബിയിലേക്കു അന്വേഷണം നീളുന്നത്. കിഫ്ബി മരണക്കെണിയാണെന്നും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിച്ച് ദിവസങ്ങള്‍ക്കകമാണ് എന്‍ഫോഴ്സ്മെന്റ് കേസ് വന്നിരിക്കുന്നത്. ഇത് സംസ്ഥാനത്തെ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ ആയുധമാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. കിഫ്ബി മസാലബോണ്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസെടുത്തെങ്കിലും നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. വ്യാപക ക്രമക്കേടുനടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാലാണ് കേസെടുത്തിരിക്കുന്നത്. കിഫ്ബി സിഇഒ. കെ.എം. എബ്രഹാം, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രംജിത്ത് സിങ്, കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിന്റെ മുംബൈ മേധാവി എന്നിവരെ അടുത്തയാഴ്ച ചോദ്യംചെയ്യാന്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചു. വരും ദിവസങ്ങളില്‍ കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്നവിഷയമായി കിഫ്ബി മാറുകയാണ്.
കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശധനസഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്നാണ് ഇഡി. വ്യക്തമാക്കിയത്.
മസാല ബോണ്ടിറക്കി വിദേശത്ത് നിന്ന് കിഫ്ബി 2150 കോടി രൂപ വായ്പയെടുത്തത് ഭരണഘടനാ ലംഘനമാണെന്ന സിഎജി കരട് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ചാണ് എന്‍ഫോഴ്സ്മെന്റ് കിബ്ഫിയില് പ്രാഥമിക അന്വേഷണം നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ മസാല ബോണ്ടിറക്കിയതും 2150 കോടി സമാഹരിച്ചതും ഫെമ നിയമത്തിന്റെ ലംഘനമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് കേസ്. കിഫ്ബിയില്‍ നടന്ന എല്ലാ ഇടപാടുകളും വിശദമായി പരിശോധിക്കാനാണ് കേന്ദ്രഏജന്‍സികളുടെ നീക്കം. കിഫ്ബി മസാലബോണ്ടിറക്കിയത് റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണെന്നാണ് സംസ്ഥാന ധനവകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍, കിഫ്ബിക്ക് ഇതിന് അധികാരമില്ലെന്നായിരുന്നു സിഎജി. കണ്ടെത്തല്‍. ഇതു ശരിവെക്കുന്നതാണ് ഇഡി.യുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ചട്ടപ്രകാരം ബോണ്ടിനുള്ള അപേക്ഷകള്‍ അംഗീകൃത വിതരണക്കാരനായ ബാങ്ക് മുഖാന്തരം ആര്‍ബിഐ.ക്ക് അയക്കണം. ഇതിനായി കിഫ്ബി തെരഞ്ഞെടുത്തത് ആക്സിസ് ബാങ്കിനെയായിരുന്നു. ഈ ബാങ്ക് മുഖാന്തരമാണ് മസാലബോണ്ടിറക്കാന്‍ അപേക്ഷ നല്‍കിയതെന്നാണ് ധനവകുപ്പിന്റെ വാദം. എന്നാല്‍, ആക്സിസ് ബാങ്കിന്റെ ഇടപെടലുകളും സംശയാസ്പദമാണെന്നാണ് ഇഡി. കണ്ടെത്തിയത്. ഇതാണ് ബാങ്ക് അധികൃതരെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ രൂപയില്‍ വിദേശത്തുനിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണ് വേണ്ടിയിരുന്നത്. വിദേശകടമെടുപ്പിന്റെ അധികാരം കേന്ദ്രസര്‍ക്കാരിനാണ്. ഇതായിരുന്നു സിഎജി. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്ന കിഫ്ബി വഴിയുള്ള പദ്ധതികള്‍ അന്വേഷണത്തിന്റെ നിഴലില്‍ വരുന്നതോടെ അന്വേഷണം തന്നെ പ്രചാരണ വിഷയമാകുമെന്നുറപ്പാണ്.
-
KERALA9 hours ago
ഓക്സിജന്‍ ലഭ്യമാക്കിയതിന് ശൈലജ ടീച്ചര്‍ക്ക് നന്ദി അറിയിച്ച് ഗോവ ആരോഗ്യമന്ത്രി
-
KERALA9 hours ago
കോവിഡ് : പി.എസ്.സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു
-
INDIA9 hours ago
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
-
INDIA10 hours ago
ലോകത്ത് കൊവിഡ് രോഗികള്‍ 14.20 കോടി കടന്നു : രോഗമുക്തരായത് 12 കോടി പേര്
-
INDIA10 hours ago
നടന് വിവേകിന്റെ മരണത്തില്‍ വിമര്‍ശനവുമായി മന്‍സൂര്‍ അലിഖാന്
-
INDIA10 hours ago
കുംഭമേളയില്‍ പങ്കെടുത്ത് ഗുജറാത്തില്‍ മടങ്ങിയെത്തിയ 49 പേര്‍ക്ക് കൊവിഡ്
-
KERALA10 hours ago
എറണാകുളത്ത് ബീച്ചുകളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി
-
KERALA11 hours ago
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് വാളയാറില്‍ ഇന്നു മുതല്‍ പരിശോധന