Connect with us
Malayali Express

Malayali Express

പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കിയത് നിവേദ, നഴ്‌സ് സംഘത്തില്‍ തൊടുപുഴ സ്വദേശിനി റോസമ്മയും

KERALA

പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കിയത് നിവേദ, നഴ്‌സ് സംഘത്തില്‍ തൊടുപുഴ സ്വദേശിനി റോസമ്മയും

Published

on

പുതുച്ചേരി സ്വദേശി നിവേദയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വാക്സിന്‍ നല്‍കിയത്.
സംഘത്തില്‍ ഒപ്പമുണ്ടായിരുന്നത് മലയാളി നഴ്സായ തൊടുപുഴ സ്വദേശിനി റോസമ്മ അനിലും.

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി എയിംസില്‍ നിന്ന് കോവിഡ് വാക്സിനായ കോവാക്‌സിന്‍ സ്വീകരിച്ചത്. വാക്സിന്‍ സ്വീകരിച്ച് അരമണിക്കൂറോളം നിരീക്ഷണത്തില്‍ ഇരുന്നതിന് ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടത്.

മൂന്ന് വര്‍ഷമായി എയിംസില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ് നിവേദ. ‘പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിക്കാന്‍ എത്തുന്നുവെന്ന് രാവിലെയാണ് അറിഞ്ഞത്. പ്രധാനമന്ത്രിയെ കാണാനും സംസാരിക്കാനും സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഞങ്ങള്‍ എവിടെ നിന്നുള്ളവരാണെന്ന് പ്രധാനമന്ത്രി ചോദിച്ചു. വണക്കം പറഞ്ഞു’.

കുത്തിവെപ്പെടുത്തു കഴിഞ്ഞപ്പോള്‍ തനിക്ക് അനുഭവപ്പെട്ടതുപോലുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതായും നിവേദ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിക്കാന്‍ വരുന്നുവെന്നത് സര്‍പ്രൈസ് ആയിരുന്നുവെന്നാണ് മലയാളിയായ റോസമ്മ പ്രതികരിച്ചത്.

Continue Reading

Latest News