Connect with us
Malayali Express

Malayali Express

ഊഴം വരാന്‍ കാത്തു നിന്നതാണ്..: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്സിനെടുക്കുമെന്ന് കെ.കെ.ശൈലജ

KERALA

ഊഴം വരാന്‍ കാത്തു നിന്നതാണ്..: മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ വാക്സിനെടുക്കുമെന്ന് കെ.കെ.ശൈലജ

Published

on

മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും ഉടന്‍ കോവിഡ് വാക്സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വാക്സിന്‍ സ്വീകരിക്കാന്‍ തങ്ങള്‍ നേരത്തെ തയാറായിരുന്നു. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ജനപ്രതിനിധികള്‍ വാക്സിന്‍ എടുക്കേണ്ടതില്ല, അവരുടെ ഊഴം വരുമ്പോള്‍ എടുത്താല്‍ മതി എന്ന് പ്രധാനമന്ത്രിയുടെ മീറ്റിങ്ങില്‍ നിര്‍ദേശം വന്നിരുന്നു. അതിനാലാണ് വാക്സിന്‍ സ്വീകരിക്കാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാക്സിനേഷന് സംസ്ഥാനം സുസജ്ജമാണ്. അതേസമയം കൂടുതല്‍ കേന്ദ്രങ്ങള്‍ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.വാക്സിന്‍ സ്വീകരിക്കുന്നതില്‍ മറ്റാര്‍ക്കും മടിയുണ്ടാകാതിരിക്കാന്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ ആദ്യം വാക്സിന്‍ എടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും, പക്ഷെ ഊഴം വരാന്‍ കാത്തുനിന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Continue Reading

Latest News