Connect with us
Malayali Express

Malayali Express

സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു

KERALA

സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ചു

Published

on

സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ യൂണിറ്റുകളിലും സാനിറ്റൈസര്‍ ബൂത്ത് സജ്ജീകരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ്. വി.എച്ച.എസ്.ഇ. വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹായത്തോടെയാണ് ബൂത്ത് സജ്ജീകരിച്ചത്. പൊതു പരീക്ഷകള്‍ നടക്കാനിരിക്കെ കോവിഡ് പ്രതിരോധ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ സാനിറ്റൈസര്‍ ബൂത്തുകള്‍ സജ്ജീകരിക്കുന്നത്.

സെന്‍സര്‍ ഘടിപ്പിച്ച ആട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ മെഷീനാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇലക്ട്രോണിക്സ് തൊഴില്‍ വിഷയങ്ങളുള്ള സ്‌കൂളുകളില്‍ കുട്ടികള്‍തന്നെ ആവശ്യത്തിനനുസരിച്ച് മെഷീന്‍ നിര്‍മ്മിച്ച് സാനിറ്റൈസര്‍ ബൂത്തുകള്‍ സ്ഥാപിക്കുന്നത്.

Continue Reading

Latest News