Connect with us
Malayali Express

Malayali Express

‘വാക്സിനെക്കുറിച്ചുള്ള കുപ്രചരണങ്ങള്‍ കുഴിച്ചുമൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’- മന്ത്രി ഹര്‍ഷവര്‍ധന്‍

INDIA

‘വാക്സിനെക്കുറിച്ചുള്ള കുപ്രചരണങ്ങള്‍ കുഴിച്ചുമൂടപ്പെട്ടു, പ്രധാനമന്ത്രി നല്‍കിയത് വ്യക്തമായ സന്ദേശം’- മന്ത്രി ഹര്‍ഷവര്‍ധന്‍

Published

on

രാജ്യത്ത് വാക്സിനെക്കുറിച്ച് നടന്ന വ്യാജ പ്രചരണങ്ങള്‍ തെറ്റാണെന്ന് വീണ്ടും തെളിഞ്ഞു. പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത് രാജ്യത്തിനു നല്‍കിയ മികച്ച സന്ദേശമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഭാരത് ബയോടെക് നിര്‍മ്മിച്ച കോവാക്സിനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. ഇതോടെ എല്ലാ കുപ്രചരണങ്ങളും കുഴിച്ചുമൂടപ്പെട്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഇന്ത്യയില്‍ അനുമതി നല്‍കിയ രണ്ടു വാക്സിനുകളുടേയും സുരക്ഷയെ സംബന്ധിച്ച് നിരവധി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. പരീക്ഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് കോവാക്സിന്‍ വാക്സിന്‍ വിതരണം ചെയ്തതിനെതിരെ നിരവധി ആളുകള്ഡട രംഗത്തുന്നിരുന്നു. എന്നാല്‍ വാക്സിന്‍ സുരക്ഷിതമാണെന്ന് തുടക്കം മുതലേ കേന്ദ്രം അവകാശപ്പെട്ടിരുന്നെങ്കിലും കേന്ദ്ര മന്ത്രിമാര്‍ വാക്സിന്‍ സ്വീകരിക്കുന്നത് രണ്ടാംഘട്ടത്തിലാണ്. മറ്റു രാജ്യങ്ങളില്‍ ഭരണാധികാരികള്‍ മാതൃകയായതും ഇന്ത്യയില്‍ ജനങ്ങള്‍ ആദ്യം വാക്സിന്‍സ്വീകരിച്ചതും വിവാദങ്ങള്‍ക്കു കാരണമായി.

വാക്സിന്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് രണ്ടാംഘട്ടത്തിലും ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിന്‍ സ്വീകരിക്കുന്നത്. ഇത് രാജ്യത്തിന് വ്യക്തമായ സന്ദേശം നല്‍കി. വാക്സിനെക്കുറിച്ച് പ്രചരിക്കുന്ന എല്ലാ തെറ്റായ പ്രചരണങ്ങളും ഇതോടെ എന്നന്നേക്കുമായി ഇല്ലാതാകുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസിലെത്തിയാണ് പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത്. അര്‍ഹരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്നും വാക്സിന്‍ എടുക്കുന്നതചിനോടൊപ്പം അദ്ദേഹം പറഞ്ഞു.

Continue Reading

Latest News