Connect with us
Malayali Express

Malayali Express

ഒരു ലക്ഷം കോടി കടന്ന് ജി.എസ്.ടി. വരുമാനം; മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം വളര്‍ച്ച

INDIA

ഒരു ലക്ഷം കോടി കടന്ന് ജി.എസ്.ടി. വരുമാനം; മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം വളര്‍ച്ച

Published

on

ചരക്ക് സേവന നികുതി വരുമാനം തുടര്‍ച്ചയായ അഞ്ചാം മാസവും ഒരു ലക്ഷം കോടി രൂപ മറികടന്നു. ഫെബ്രുവരി മാസത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി മാസത്തെ വരുമാനം 1.13 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം വളര്‍ച്ചയാണ് ജി.എസ്.ടി. വരുമാനത്തില്‍ രാജ്യം കൈവരിച്ചിരിക്കുന്നത്.

ജനുവരി മാസത്തില്‍ രേഖപ്പെടുത്തിയ വരുമാനം 1.20 ലക്ഷം കോടി രൂപയായിരുന്നു. ‘കഴിഞ്ഞ അഞ്ച് മാസത്തിനിടെ ജി.എസ്.ടി. വരുമാനം വീണ്ടെടുക്കുന്ന പ്രവണതയ്ക്ക് അനുസൃതമായി, 2021 ഫെബ്രുവരി മാസത്തെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിലെ ജി.എസ്.ടി. വരുമാനത്തേക്കാള്‍ ഏഴ് ശതമാനം കൂടുതലാണ്,”ധനകാര്യ മന്ത്രാലയം പ്രസ്തവനയിലൂടെ വ്യക്തമാക്കി.

ഫെബ്രുവരിയിലെ ആകെ നികുതി വരവില്‍ കേന്ദ്ര ജി.എസ്.ടി. 21,092 കോടി രൂപയും സംസ്ഥാന ജി.എസ്.ടി. 27,273 കോടി രൂപയും. ഇന്റഗ്രേറ്റഡ് ജി.എസ്.ടി. 55,253 കോടി രൂപയുമാണ്. നഷ്ടപരിഹാര സെസ് 9,525 കോടിയുമാണ് ലഭിച്ചിട്ടുള്ളത്.

Continue Reading

Latest News