INDIA
ജാവേദ് അക്തറുടെ പരാതി; നടി കങ്കണക്കെതിരെ അറസ്റ്റ് വാറന്റ്

ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസില്‍ നടി കങ്കണ റണാവത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് മുംബൈ കോടതി. കേസില്‍ കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സമന്‍സ് അയച്ചിട്ടും എത്താതിരുന്നതിനെത്തുടര്‍ന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി ഒന്നിന് അന്ധേരി മെട്രോ പൊളിറ്റന്‍ കോടതിയില്‍ നിന്നാണ് സമന്‍സ് അയക്കുന്നത്. മാര്‍ച്ച് ഒന്നിന് ഹാജരാകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിലും കങ്കണ ഹാജരായില്ല. തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിക്കുന്നത്.
സമന്‍സ് അയച്ച നടപടി ചട്ടപ്രകാരമല്ലെന്നാണ് കങ്കണയുടെ അഭിഭാഷകന് വാദിക്കുന്നത്. മജിസ്ട്രേറ്റ് കോോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന് റിസ്വാന് സിദ്ധിഖി അറിയിച്ചു. എന്നാല്‍ ജാമ്യം ലഭിക്കാത്ത അറസ്റ്റ് വാറന്റ് നല്‍കണമെന്നാണ് ജാവേദ് അക്തറുടെ അഭിഭാഷക കോടതിയോട് ആവശ്യപ്പെട്ടതെങ്കിലും നടിയുടെ അഭിഭാഷകന് ഇതിനെ എതിര്‍ത്തതോടെയാണ് ജാമ്യം ലഭിക്കുന്ന വാറന്റ് പുറപ്പെടുവിച്ചത്.
ഒരു ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്നാണ് ജാവേദ് അക്തറിന്റെ പരാതി. കേസ് ഈ മാസം 26-ന് വീണ്ടും പരിഗണിക്കും.

കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ

മഹാരാഷ്ട്രയില്‍ നിന്നുള്ളവരുടെ ആര്‍ടിപിസിആര്‍ ഫലം പരിശോധിച്ചില്ല: നാല് വിമാന കമ്പനികള്‍ക്കെതിരെ നടപടിയെടുത്ത് ഡല്‍ഹി

ചുരുക്കി പറഞ്ഞാല്‍ മോദി രക്ഷിക്കണം, പരത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട് ; കെജ്രിവാളിന്റെ കത്തിനെ പരിഹസിച്ച് കങ്കണ
-
KERALA7 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA7 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA7 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA7 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA7 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA7 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA7 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA7 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്