EUROPE
മ്യാന്മറില് നടന്ന പ്രതിഷേധത്തിന് നേരെ പൊലീസ് വെടിവെയ്പ് : 18 മരണം

യാങ്കൂണ്‍: മ്യാന്മറില് നടന്ന പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് വെടിവെയ്പില്‍ 18 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു എന്‍ മനുഷ്യാവകാശ ഓഫീസാണ് സംഭവം പുറത്തെത്തിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പൊലീസ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്തത്. സമാധാനപരമായി പ്രകടനം നടത്തുകയായിരുന്നവര്‍ക്ക് നേരെയായിരുന്നു പട്ടാളത്തിന്റെ വെടിവെപ്പെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി.
ഫെബ്രുവരി ഒന്നിനാണ് പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്തത്. ഭരണാധികാരിയും നൊബെല്‍ സമ്മാന ജേതാവുമായ ഓങ് സാങ് സൂചിയെയും ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയിരിക്കുകയാണ്. അതേസമയം പട്ടാള അട്ടിമറിക്കെതിതെ മ്യാന്മറില് ശക്തമായ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുകയും ക്രൂരമായ മര്‍ദനം അഴിച്ചുവിടുകയും ചെയ്തിരുന്നു.
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘടനയാണ് ഞായറാഴ്ച പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രതിഷേധങ്ങള്‍ ശക്തമായതിനൊപ്പം വ്യാപിക്കാന്‍ തുടങ്ങിയതോടെയാണ് ശനിയാഴ്ച മുതല്‍ ജനകീയ പ്രക്ഷോഭര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കാന്‍ തുടങ്ങിയതെന്ന് മാധ്യമ റിപോര്‍ടുകള്‍ പറയുന്നു. പട്ടാളത്തിന്റെ കിരാത നടപടിയില്‍ ശക്തമായി അപലപിക്കുന്നതായും സമാധാനമായി പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ നടത്തുന്ന അതിക്രമം അവസാനിപ്പിക്കണമെന്നും യുഎന്‍ അറിയിച്ചു.
-
KERALA7 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA7 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA7 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA7 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA7 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA7 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA7 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA7 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്