Connect with us
Malayali Express

Malayali Express

‘നല്ല സ്ഥാനാര്‍ത്ഥികളുണ്ടായിട്ടു കാര്യമില്ല, ഭൂരിപക്ഷമില്ലെങ്കില്‍ ബി.ജെ.പി. ഭരണം അട്ടിമറിക്കും’-രാഹുല്‍ ഗാന്ധി

INDIA

‘നല്ല സ്ഥാനാര്‍ത്ഥികളുണ്ടായിട്ടു കാര്യമില്ല, ഭൂരിപക്ഷമില്ലെങ്കില്‍ ബി.ജെ.പി. ഭരണം അട്ടിമറിക്കും’-രാഹുല്‍ ഗാന്ധി

Published

on

ഭൂരിപക്ഷമില്ലാതെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി. നല്ല സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കിയിട്ടോ ചെറിയ ഭൂരിപക്ഷത്തില്‍ ഭരണം പിടിച്ചിട്ടോ കാര്യമില്ല. അങ്ങനെവരുമ്പോള്‍ ബി.ജെ.പി. ഭരണം അട്ടിമറിക്കും. രാജ്യത്ത് ജനാധഘിപത്യം ബി.ജെ.പി. അട്ടിമറിച്ചു. പണം മാത്രമല്ല, മാധ്യമങ്ങളും ജുഡീഷ്യറിയും പോലും അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണം അട്ടിമറിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണ്. ഇത്തരം സ്വാധീനങ്ങള്‍ക്കും വഴങ്ങാത്തതിനാലാണ് തനിക്കെതിരെ നിരന്തരം കടന്നാക്രമണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തുവന്ന മുതിര്‍ന്ന നേതാക്കളടക്കം ആവശ്യപ്പെടുന്നത് പുതുതലമുറ പാര്‍ട്ടിയിലെത്തണമെന്നാണ്. നേതൃമാറ്റം ആവശ്യപ്പെടുന്ന നേതാക്കള്‍ പാര്‍ട്ടി ദുര്‍ബ്ബലമാണെന്നും ചൂണ്ടിക്കാട്ടി.

Continue Reading

Latest News