GULF
യമനിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി ഒമാനില്‍

മസ്കത്ത്: യമനിലേക്കുള്ള അമേരിക്കയുടെ പ്രത്യേക പ്രതിനിധി തിമോത്തി ലെന്‍ഡര്‍കിങ് മസ്കത്തിലെത്തി. ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയുമായി ചര്‍ച്ച നടത്തി. യമനിലെ നിലവിലെ സാഹചര്യങ്ങളും ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തതായി ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു. യമന്‍ അനുഭവിക്കുന്ന കടുത്ത മാനുഷിക പ്രതിസന്ധി കൂട്ടായി നേരിടുന്നതിനൊപ്പം പരസ്പരം പോരടിക്കുന്നവര്‍ക്കിടയില്‍ രാഷ്ട്രീയ പരിഹാരം ഉണ്ടാക്കുന്നതിനായി നടക്കുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടതുണ്ടെന്നും ഇരുവരും വിലയിരുത്തി.
നിര്‍മാണാത്മകമായ ചര്‍ച്ചകളിലൂടെയും സമാധാനപൂര്‍ണമായ ഒത്തുതീര്‍പ്പ് ശ്രമങ്ങളിലൂടെയും മാത്രമാണ് യമനില്‍ രാഷ്ട്രീയ പരിഹാരം സാധ്യമാവുകയുള്ളൂവെന്ന് ചര്‍ച്ചയില്‍ ഇരുവരും പറഞ്ഞു. വിദേശകാര്യമന്ത്രാലയം ഡിപ്ലോമാറ്റിക് അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഖലീഫ അലി അല്‍ ഹാര്‍ത്തി, ഒമാനിലെ അമേരിക്കന്‍ അംബാസഡര്‍ ലെസ്ലി.എം.ടിസ്യു, യമനിലെ അമേരിക്കന്‍ അംബാസഡര്‍ ക്രിസ്റ്റഫര്‍ ഹെന്‍സല്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും ചര്‍ച്ചയില്‍ പെങ്കടുത്തു.
സൗദി അറേബ്യയില്‍നിന്നാണ് തിമോത്തി ലെന്‍ഡര്‍കിങ് മസ്കത്തിലെത്തിയത്. സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍, യമന്‍ വിദേശകാര്യ മന്ത്രി അഹ്മദ് അവധ് വിന് മുബാറക്ക് എന്നിവരുമായും തിമോത്തി ലെന്‍ഡര്‍കിങ് ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി തുടരുന്ന യമന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ബൈഡന് ഭരണകൂടത്തിെന്റ ഉൗര്‍ജിത ശ്രമങ്ങളുടെ ഭാഗമായാണ് തിമോത്തി ലെന്ഡര്കിങിെന്റ ഗള്‍ഫ് മേഖലയിലെ പര്യടനം.
യമന്‍ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് ഒമാന്‍ സുപ്രധാന പങ്കാളിയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കഴിഞ്ഞ ദിവസം ഒമാന്‍ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയുമായി ടെലിഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. യമന്‍ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് ദീര്‍ഘനാളായി ശ്രമം തുടരുന്ന രാജ്യമാണ് ഒമാന്‍. ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ ഭാഗമായി പരസ്പരം പോരടിക്കുന്ന കക്ഷികള്‍ തമ്മിലെ നിരവധി ചര്‍ച്ചകള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിച്ചിരുന്നു.
-
KERALA9 hours ago
രോഗതീവ്രതയ്ക്ക് കാരണം ജനിതക വ്യതിയാനമെന്ന് ആശങ്ക: രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്
-
KERALA9 hours ago
കോവിഡ് വ്യാപനം:സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട്
-
KERALA9 hours ago
സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍ ; നാളെ കൊച്ചിയിലെത്തിക്കും
-
KERALA9 hours ago
കോവിഡ് വ്യാപനം; സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല
-
KERALA9 hours ago
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം
-
INDIA9 hours ago
കോവിഡ് വായുവിലൂടെയും പകരും; അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം പാടില്ല-ഡോ. രണ്‍ദീപ് ഗുലേറിയ
-
KERALA9 hours ago
സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്: 2500 കവിഞ്ഞ് രണ്ട് ജില്ലകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77
-
KERALA9 hours ago
സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകളില്ല ; സുധാകരന്റെ ആരോപണത്തെ തള്ളി എ.എം ആരിഫ്