Connect with us
Malayali Express

Malayali Express

കുവൈത്തില്‍ 1022 പേര്‍ക്ക് കൂടി കോ​വി​ഡ്​

GULF

കുവൈത്തില്‍ 1022 പേര്‍ക്ക് കൂടി കോ​വി​ഡ്​

Published

on

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ വ്യാ​ഴാ​ഴ്​​ച 1022 പു​തി​യ കോ​വി​ഡ്​ കേ​സു​ക​ള്‍ കൂടി റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ഇ​തു​വ​രെ 1,89,046 പേ​ര്‍​ക്കാ​ണ്​ രോഗം ​ ബാ​ധി​ച്ച​ത്. 24 മണിക്കൂറിനിടെ രാജ്യത്ത് അ​ഞ്ച്​​ മ​ര​ണം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ഇ​തോ​ടെ ആ​കെ മ​ര​ണം 1072 ആ​യി. 1114 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്​​തി നേ​ടി.

കു​വൈ​ത്തി​ല്‍ ഇ​തു​വ​രെ കോ​വി​ഡ്​ മു​ക്​​ത​രാ​യ​ത്​ 1,77,133 പേ​രാ​ണ്. ബാ​ക്കി 10,841 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​യി​ര​ത്തി​ന്​ മു​ക​ളി​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തെ​ങ്കി​ലും അ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ രോ​ഗ​മു​ക്​​ത​രു​ണ്ടാ​യ​ത്​ ആ​​ശ്വാ​സ​കരമാണ് . 155 പേ​ര്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ കൂടി .

7836 പേ​ര്‍​ക്കാ​ണ്​ കോവിഡ് ​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 17,72,372 പേ​ര്‍​ക്ക്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ സം​ഖ്യ​യി​ലും അടുത്തിടെ ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​യു​ണ്ട്.

Continue Reading

Latest News